Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് മഞ്ജു കണ്ണ് തുടച്ചു; ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് ആ മെസ്സേജ്...

04 OCTOBER 2024 04:35 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ട്ടിച്ചതിനു പിന്നാലെ വിവാദങ്ങളിൽ ദിലീപിനെ ദിലീപിനെ ഏറെ അനുകൂലിച്ചാണ്  ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുള്ളത്. സിനിമാ രംഗത്തെ സമകാലിക സംഭവങ്ങളെക്കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദത്തിലായി‌ട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. മഞ്ജു വാര്യരോട് തനിക്ക് പ്രിയപ്പെട്ട നടിയാണെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ല. മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് കണ്ണ് തുടച്ചു.

എനിക്കത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി. ഞാൻ അപ്പോൾ തന്നെ മധു വാര്യർക്ക് മെസേജിട്ടു. മധൂ, അവളിറങ്ങി നിങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് മെസേജിട്ടു. അപ്പോൾ തന്നെ മധു എന്നെ വിളിച്ച് കുറേ നേരം സംസാരിച്ചു. എന്തു പറയാൻ ചേട്ടാ, എനിക്കിതിനൊന്നും മറുപടി പറയാനില്ല എന്ന് പറഞ്ഞു. അത്രയും ഇഷ്ടമാണ് എനിക്ക് മഞ്ജുവിനെ. നല്ല ആക്ടറാണ്.

കലാ കൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരിയെ കാണാൻ ഒരു ദിവസം പോയപ്പോൾ ഒരു ഫോട്ടോ എനിക്ക് തന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്തെങ്കിലും വേഷം സീരിയലുകളിൽ കൊടുക്കണേ എന്ന് പറഞ്ഞു. പക്ഷെ, നമ്മുടെ തിരക്ക് കൊണ്ടോ ദൗർഭാഗ്യം കൊണ്ടോ അത് നടന്നില്ല. പെട്ടെന്ന് മ‍ഞ്ജു നടിയായി സിനിമയിൽ വലിയ പ്രശസ്തയായി.

 

 

 

എന്റെ പുസ്തക കാർഡുകൾക്കിടയിൽ മഞ്ജുവിന്റെ പഴയ ഫോട്ടോ ഞാൻ തിരഞ്ഞു. എവിടെയോ വെച്ച് മിന്നി മായും പോലെ ആ ഫോട്ടോ എനിക്ക് കിട്ടി. അഞ്ച് മിനുട്ട് കഴിഞ്ഞ് ആ ഫോട്ടോ കാണാതായി. പകൽ മുഴുവൻ തപ്പി പക്ഷെ കിട്ടിയില്ല. ഏതോ പുസ്തകത്തിന്റെയോ വാരികയുടെയോ അടിയിലുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്.

 

 

ഇന്ന് ലേഡി സൂപ്പർസ്റ്റാറായി സിനിമാ ലോകത്ത് ആഘോഷിക്കപ്പെടുകയാണ് മഞ്ജു വാര്യർ. വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. രജിനികാന്ത് നായകനായ സിനിമ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജിനികാന്തിനൊപ്പം ആദ്യമായി മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് വേട്ടെയാൻ. തമിഴകത്ത് നിന്നും നിരവധി അവസരങ്ങളാണ് മഞ്ജു വാര്യരെ തേടി വരുന്നത്. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ എമ്പുരാനും റിലീസ് ചെയ്യാനുണ്ട്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

 

2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് രണ്ടാം വരവ് നടത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു.

 

 

ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി. കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലും മഞ്ജുവിന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (9 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (10 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (18 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (36 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends