സാമന്തയും ജൂനിയര്‍ എന്‍ടിആറും അതിരപ്പിള്ളിയില്‍; മോഹന്‍ലാലും എത്തും

ആതിരപ്പള്ളിയുടെ സൗന്ദര്യത്തില്‍ മനം മയങ്ങി സാമന്തയും സംഘവും. ജനതാ ഗ്യാരേജിന്റെ ചിത്രീകരണത്തിനായി നടി സാമന്തയും ജൂനിയര്‍ എന്‍ടിആറും അതിരപ്പിള്ളിയില്‍. അതിരപ്പിള്ളിയില്‍ നിന്നുള്ള ചിത്രം സാമന്ത ആരാധകരുമായി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഷൂട്ടിനിടയിലെ ഇടവേളയില്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയാണെന്ന് പറഞ്ഞ് സംവിധായകന്‍ കൊരട്ടാല ശിവയ്ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന മോഹന്‍ലാലും വൈകാതെ സംഘത്തിനൊപ്പം ചേരുമെന്നാണ് സൂചന.
ഒരു ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് നടത്തുന്നയാളാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം. റഹ്മാന്‍ മോഹന്‍ലാലിന്റെ സഹോദരനായും എത്തുന്നു. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സായി കുമാര്‍, ദേവയാനി, സിത്താര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്.
https://www.facebook.com/Malayalivartha

























