Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു; മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

03 AUGUST 2016 03:00 PM IST
മലയാളി വാര്‍ത്ത

അന്യഭാഷ ചിത്രങ്ങളെ, ഭാഷയുടെ വേര്‍തിരിവില്ലാതെ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലിയും, പ്രഭാസിന്റെ ബാഹുബലിയും വിക്രമിന്റെ ഐയ്യും അങ്ങനെ ഒരുപാടു ചിത്രങ്ങളും അതിനുദാഹരണം.

മലയാള സിനിമയ്ക്കും അന്യഭാഷയില്‍ വലിയ മതിപ്പാണ്. സമീപകാലത്തിറങ്ങിയ നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം 225 ദിവസമാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ മൂന്നാം മുറ എന്ന ചിത്രം സൃഷ്ടിച്ച റെക്കോഡാണ് നിവിന്‍ ഇതിലൂടെ പൊട്ടിച്ചെറിഞ്ഞത്. എന്നാല്‍ നിവിന് പൊളിക്കാന്‍ കഴിയാത്ത മറ്റൊരു റെക്കോഡ് തമിഴകത്ത് മമ്മൂട്ടി സൃഷ്ടിച്ചിട്ടുണ്ട്.

ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന മമ്മൂട്ടി ചിത്രം തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തോളം കളിച്ചു എന്ന സത്യം അധികമാര്‍ക്കും അറിയില്ല. തമിഴിലെ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളെല്ലാം പിന്തള്ളി മുന്നിലെത്തിയ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. മോഹന്‍ലാലിന്റെ റെക്കോഡ് തിരുത്താന്‍ നിവിന് സാധിച്ചെങ്കിലും, മമ്മൂട്ടിയെ തൊടാന്‍ പറ്റിയിട്ടില്ല.ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ക്ക് പുതിയൊരു മാനം നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെന്നൈയിലെ സഫാരി തിയേറ്ററില്‍ ഒരു വര്‍ഷത്തോളമാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്‍എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ഈ റെക്കോഡ് ഇതുവരെ ഒരു മലയാള സിനിമയും തൊട്ടിട്ടില്ല. 1988 ലാണ് ചിത്രം റിലീസ് ചെയ്തത്.

തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച മറ്റൊരു സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രം 125 ദിവസത്തോളം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളും തമിഴ് സിനിമാസ്വാദകരുടെ മനം കവര്‍ന്നു.മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ റെക്കോഡിനോട് ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കുന്ന മലയാള സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററില്‍ 225 ദിവസം കളിച്ചു. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (21 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (31 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends