അമല പോള്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു

അമലയുടേത് ഉറച്ച തീരുമാനം. ഇനി പിന്നോട്ടില്ല രണ്ടുവഴി. വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
നേരത്തെ വിവാഹമോചന സ്ഥിരീകരണവുമായി എ എല്‍ വിജയ് രംഗത്തെത്തിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha

























