വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ശാലു മേനോന്‍; ഇതൊരു അറിയിപ്പായി കരുതണമെന്ന് താരം

വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രമുഖ നര്‍ത്തകിയും സിനിമാ സീരിയല്‍ താരവുമായ ശാലുമേനോന്‍. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായര്‍ ആണ് വരന്‍. സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍.
ശാലു പറയുന്നു:
പ്രിയപ്പെട്ടവരേ,
ഞാന്‍ (ശാലു മേനോന്‍) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി. ജി. നായര്‍ ആണു വരന്‍. വിവാഹം സെപ്തംബര്‍ 8നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബന്ധുമിത്രാദികള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങില്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് പതിനൊന്നാം തീയതി (ഞായറാഴ്ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന വിവാഹ സല്‍ക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാന്‍ വിട്ടുപോയാല്‍, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.)
സോളാര്‍ കേസ് വിവാദത്തിന് ശേഷം സിനിമാ സീരിയല്‍ രംഗത്ത് നിന്ന് ശാലു വിട്ടുനില്‍ക്കുകയായിരുന്നു. കുറച്ചുനാളായി ശാലു കുടുംബസമേതം കോട്ടയത്തിനു പുറത്താണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha





















