ഞാനിപ്പോഴും ഒരു സാധാരണക്കാരി , ഒരു കലാകാരിയെന്ന നിലയില്‍ ഞാനിപ്പോഴും പൂര്‍ണ്ണത നേടിയിട്ടില്ല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവന്‍. ചെറുപ്പം മുതലേ മികച്ച അഭിനയത്തിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് കാവ്യ. മലയാളത്തിലെ മഹാ നടന്മാരോടൊപ്പവും അല്ലാതെയുമായി നിരവധി സിനിമകള്‍ ചെയ്ത കാവ്യ വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമാണ്. വിവാഹ സമയത്തു മാത്രം കുറച്ചു നാളുകളില്‍ മാത്രമാണ് കാവ്യ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നത്.
എന്നാല്‍ ഒരു കലാകാരിയെന്ന നിലയില്‍ ഇതുവരെ താന്‍ പൂര്‍ണ്ണതയിലെത്തിയിട്ടില്ലന്നു കാവ്യ പറയുന്നു. ' ഞാനൊരു തികഞ്ഞ കാലാരിയാണെന്നു തോന്നിയിട്ടില്ല , എന്നിലെ അഭിനേതാവിനെ കാവ്യ എന്ന സാധാരണക്കാരി പലപ്പോഴും മറികടക്കാറുണ്ട്. എന്നിലെ സാധാരണക്കാരിക്ക് ചെയ്യാന്‍ കഴിയാത്ത പല വേഷങ്ങളും മനഃപൂര്‍വം ഒഴിവാക്കിയിട്ടുമുണ്ട് ഒരു നള ആര്‍ട്ടിസ്റ്റ് ഒരിക്കലും അങ്ങനെ ചിന്തിക്കരുതല്ലോ' കാവ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഞ്ചു വയസുമുതല്‍ തന്റെ ലോകം സിനിമയാണ്, സിനിമ വിട്ടു പോവുകയെന്നാല്‍ തനിക്ക് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിനു തുല്യമാണെന്നും കാവ്യാ പറഞ്ഞു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായ ദിലീപ് കാവ്യ ജോഡികളുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിംഗിനു ഒരുങ്ങിയിരിക്കുകയാണ്
https://www.facebook.com/Malayalivartha





















