ഗ്രീന്‍ ബെല്‍റ്റ് കിട്ടിയ നായിക

കുട്ടിയായിരുന്നപ്പോള്‍ കരാട്ടെ പഠിച്ച ശിവദ ഒരിക്കലും വിചാരിച്ചില്ല സിനിമയില്‍ ആക്ഷന്‍ ഹീറോയിന്‍ ആകുമെന്ന്. ഗ്രീന്‍ ബെല്‍റ്റ് വരെനേടിയ ശിവദക്ക് പിന്നീട് കരാട്ടെ പഠനം തുടരാനായില്ല. എങ്കിലും ഫൈറ്റ് ഇഷ്ടം തന്നെ. അതാണ് ഇടിയില്‍ ആക്ഷന്‍ വേഷം ചെയ്തത്. പക്ഷെ, ജീവിതത്തില്‍ ആരെയും ഇടിക്കേണ്ടി വന്നിട്ടില്ലെന്ന് താരം പറഞ്ഞു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നല്ല നാടന്‍ തല്ല് കൊടുക്കുമെന്നും താരം പറഞ്ഞു. ജയസൂര്യയാണ് ഇടിയിലേക്ക് ക്ഷണിച്ചത്. കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യണം എന്ന് പറഞ്ഞു. ഇഷ്ടമായി അതുകൊണ്ടാണ് ചെയ്തതും.
നടി എന്ന നിലയില്‍ ഇനിയും ഇടിപ്പടങ്ങള്‍ ചെയ്യാമെന്ന് തീരുമാനം എടുത്തിട്ടില്ല. എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. എങ്കിലും അടുത്തതായി ചെയ്യുന്ന തമിഴ് പടത്തില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. ഇടിയില്‍ ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞതനുസരിച്ചാണ് ഓരോ സീനും ചെയ്തത്. ജി എന്നാണ് മാസ്റ്ററുടെ പേര്. എല്ലാ സീനുകളും രണ്ടോ, മൂന്നോ ടേക്കുകളില്‍ ഒകെയായി. ഭര്‍ത്താവ് മുരളി കൃഷ്ണന്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ സംവിധായകന്‍ സാജിദ് ഫൈറ്റ് സീനുകള്‍ മോണിറ്ററില്‍ കാണിച്ചു. അത് കണ്ട് ശിവദ ശരിക്കും ചമ്മി. ഇടിയെന്ന് പറഞ്ഞാല്‍ മാസ് ഇടിപ്പടമാണ്.
സു സു സുധി വല്‍മീകത്തിലൂടെയാണ് ശിവദ സിനിമയിലെത്തുന്നത് . ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ശിവദയുടെയും സമയം തെളിഞ്ഞു. തമിഴില്‍ നിന്ന് നിരവധി ഓഫറുകളാണ് താരത്തില് ലഭിച്ചത്. പിസ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവിന്റെ സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. പുതിയ മലയാളസിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്കുണ്ടെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha





















