വീണ്ടും ഒരു സന്ദേശം, നായികയായി രചന നാരായണന്‍ കുട്ടി

ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ആക്ഷേപഹാസ്യ ചിത്രമാണ്. 'വീണ്ടും ഒരു സന്ദേശം' എന്ന പേരില്‍ ഇപ്പോള്‍ ഒരു ചിത്രമെത്തുകയാണ്. ആദ്യത്തെ സന്ദേശവുമായി ചിത്രത്തിന് പേരില്‍ മാത്രമേ സാമ്യമുള്ളൂ.
രൂപേഷ് എസ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രചനാ നാരയണന്‍ കുട്ടിയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. രജീഷ് നെടുമാന്നൂരിന്റേതാണ് തിരക്കഥ. ശബരീഷ് വര്‍മയും രൂപേഷ് എസ് നായരും ശ്രീകുമാറും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
https://www.facebook.com/Malayalivartha





















