റാഫി ചിത്രത്തില്‍ ഫഹദും നമിതാ പ്രമോദും ഒന്നിക്കുന്നു

ഹിറ്റ് സിനിമകളുടെ സംവിധായകനായ റാഫി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും നമിതാ പ്രമോദ് ഒന്നിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രം പൂര്‍ണമായും കോമഡി എന്റര്‍ടെയ്‌റാണ്. ചിത്രത്തില്‍ ഗൗതം എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഫഹദിന്റെ മാതാപിതാക്കള്‍ കോളേജ് അദ്ധ്യാപകരാണ്. കടുത്ത നിന്ത്രണങ്ങളോടെ വളര്‍ന്ന ഗൗതമിന്റെ കോളേജ് ജീവിതവും പിന്നീടുള്ള ജീവിത കാലഘട്ടവുമാണ് സിനിമ അനാവരണം ചെയ്യുന്നത്.
ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സ്രിന്ധ അര്‍ഹാന്‍, വിനായകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഒക്ടടോബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha























