മോഹന്‍ലാല്‍ തന്റെ ആരാധകനാണെന്ന് ഷക്കീല

മലയാളത്തെ എനിക്ക് മറക്കാനാകില്ല ഒപ്പം അവിടുത്തെ താരങ്ങളെയും. എത്ര ചെറിയ വേഷമാണെങ്കിലും മലയാളത്തില്‍ അഭിനയിക്കാന്‍ തയാറാണെന്നു ഷക്കീല പറയുന്നു. മറ്റു ഭാഷകളെ വെച്ചു താരതമ്യം ചെയ്യുമ്പോള്‍ കുറച്ചെങ്കിലും നല്ല വേഷങ്ങള്‍ കിട്ടിയതു മലയാളത്തില്‍ ആണത്രേ. മലയാളത്തിലെ മൂന്നു സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച അനുഭവം താരം അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും പൃഥിരാജുമാണ് ആ സൂപ്പര്‍സ്റ്റാറുകള്‍.
2011ല്‍ പൃഥ്വിരാജ് ചിത്രമായ തേജാഭായ് ആന്റ് ഫാമിലിയിലാണ് സുരാജ് വെഞ്ഞാറമൂടിനൊപ്പം ഷക്കീല അഭിനയിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര് എന്ന ചോദ്യത്തിനു ശക്തമായ ഉത്തരമാണു പൃഥ്വിരാജ് എന്നു ഷക്കീല പറഞ്ഞു. 1998 ഇറങ്ങിയ മറുമലര്‍ച്ചി എന്ന തമിഴ് ചിത്രത്തിലാണു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അന്നു വളരെ ദൂരത്തു നിന്നാണു മമ്മൂട്ടിയെ കണ്ടത്. ഇതൊരു ഭാഗ്യമായി കരുതുന്നു എന്നും ഷക്കീല പറഞ്ഞു.
2007 ല്‍ ഷക്കീല എന്ന സിനിമ നടിയായി തന്നെയാണു മോഹന്‍ലാല്‍ ചിത്രമായ ചോട്ടമുംബൈയില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു ഞങ്ങളും ഷക്കീല ഫാന്‍സ് ആണെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇത് ഏതെങ്കിലും പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലെ.. ഒരു ചിരി മാത്രമായിരുന്നു മോഹന്‍ലാലിന്റെ മറുപടി എന്നു ഷക്കീല പറയുന്നു. ലാലിനോടും മറിച്ചും എന്നും ആരാധന തോന്നിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















