കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി

കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര കള്ളന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ബോബിസഞ്ജയുടേതാണ് തിരക്കഥ. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും.
ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വഹിച്ച ഫയര്‍ഫ്‌ളൈ ആണ് കായംകുളം കൊച്ചുണ്ണിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍. കബാലിയിലെ പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രാഹകനും ചിത്രത്തിനൊപ്പമുണ്ടാകും. ഏഴോളം ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് എത്തും.
https://www.facebook.com/Malayalivartha





















