Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് നാനി എന്നെ സുഹൃത്തുക്കൾക്ക് മുമ്പിൽ പിച്ചിച്ചീന്തിയത്; എല്ലാവരും എന്നെ ഒരു വേശ്യയായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്

25 JULY 2018 10:36 AM IST
മലയാളി വാര്‍ത്ത

അടുത്തിടെ കാസ്റ്റിങ് കൌച്ച്‌ വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്റെ കാര്യത്തില്‍ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും താരം മുമ്പ് തുറന്ന് പറഞ്ഞിരുന്നു...

‘എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും എന്റെ മുന്‍കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി. അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്.

ജോലി രാജിവച്ചാണ് സിനിമ പോകുന്നത്. ഓഡിഷന്‍ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തര്‍ ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വരാന്‍ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. കാരണം എനിക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോള്‍ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകന്‍ ഉപദ്രവിച്ചു.

നിര്‍മാതാക്കളും സംവിധായകരും നടന്‍മാരും എന്നെ ഒരു വില്‍പ്പന ചരക്കായി കണ്ടു. അവര്‍ മദ്യപിക്കുമ്പോള്‍ കൂടെ ഇരുന്ന് ഞാന്‍ സന്തോഷിപ്പിക്കണമായിരുന്നു. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ഇതൊക്കെ ചെയ്യിച്ചത്. കാസ്റ്റിംങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്. ഓഡിഷന് വരുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് പലരും വലയില്‍ വീഴ്ത്തുന്നത്. ‘

നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും താന്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് നാനിയേയാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

‘നാനി വളരെ മോശക്കാരനാണ്. അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല.

റാണാദഗ്ഗുബാട്ടിയുടെ അനിയന്‍ അഭിറാം ദഗ്ഗുബാട്ടി മറ്റൊരു പിശാചാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് അവന്‍ എന്നെ പീഡിപ്പിച്ചത്. അഭിറാം എന്നെ പ്രേമിച്ചു വഞ്ചിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്ന് പറഞ്ഞു. അവന്റെ വീട്ടില്‍ മരുമകളായി വരാന്‍ എനിക്ക് യോഗ്യതയില്ലെന്നും പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു സാധനം മാത്രാമണെന്നും പറഞ്ഞു. ‘

വിശാലിനോട് തനിക്ക് വൈരാഗ്യമില്ലെന്നും നാനിയെ പിന്തുണച്ചത് കൊണ്ടു മാത്രമാണ് അന്ന് ചീത്തവിളിച്ചതെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. പിന്നീട് പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴില്‍ എനിക്ക് പിന്തുണ നല്‍കുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണ്. എല്ലാവര്‍ക്കും കൃത്യമായ ശ്രദ്ധ ലഭിക്കണം. ഓരോരുത്തരുടെ പേരായി വെളിപ്പെടുത്തുന്നത് അതുകൊണ്ടാണ്. തെലുഗു സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കാത്തത് പേടിച്ചിട്ടാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഭയമാണ്. കാരണം സിനിമയില്‍ ചൂഷണം ചെയ്യപ്പെടാത്ത പെണ്‍കുട്ടികള്‍ വിരളമാണ്. അവര്‍ അതൊക്കെ പുറത്ത് പറഞ്ഞാല്‍ പിന്നീട് എന്താണ് സംഭവിക്കുക ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിങ് കൗച്ച്‌ കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും മോശമായി പീഡിപ്പിച്ചതെന്നും ശ്രീ റെഡ്ഡി തുറന്നു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (2 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends