പോണ്‍ സൈറ്റുകള്‍ വിലക്കി കോഫീ ഷോപ്പുകാര്‍ക്കെതിരെ പോണ്‍ സൈറ്റ്

വിലക്കേര്‍പ്പെടുത്തിയ കോഫീഷോപ്പ് ശൃംഖലയ്ക്ക് തിരിച്ചടി നല്‍കി പോണ്‍ സൈറ്റായ യൂപോണ്‍ രംഗത്ത്. പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സാണ് അശ്ലീല സൈറ്റുകളെ തങ്ങളുടെ ഫ്രീ വൈഫൈയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് യുപോണ്‍ എന്ന സൈറ്റ് എതിര്‍ നടപടി എടുത്തത്. തങ്ങള്‍ക്ക് വിലക്കി ഏര്‍പ്പെടുത്തി അങ്ങനെ സ്റ്റാര്‍ബക്‌സ് നല്ല പിള്ള ചമയേണ്ടെന്ന് പറഞ്ഞ് പ്രതികാര നടപടിയാണ് യുപോണ്‍ സ്വീകരിച്ചിരിക്കുന്നത്.
യുപോണ്‍ തങ്ങളുടെ ഓഫീസുകളില്‍ സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. പുതുവത്സര ദിനം മുതല്‍ തങ്ങളുടെ എല്ലാ ഓഫീസുകളിലും സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താനാണ് യുപോണിന്റെ തീരുമാനം. കമ്പനി വൈസ് പ്രസിഡന്റ് ചാള്‍സ് ഹ്യൂഗ്‌സ് ഇക്കാര്യം ഒരു മെമ്മോയിലൂടെ തൊഴിലാളികളെ അറിയിച്ചു കഴിഞ്ഞു. സ്റ്റാര്‍ബക്‌സിന്റെ സ്‌റ്റോറുകളിലിരുന്ന് അശ്ലീല വിഡിയോകള്‍ കാണുന്നതിനു വിലക്കുണ്ടെങ്കിലും സൗജന്യ വൈഫൈയില്‍ ഇത്തരത്തിലുള്ള പ്രത്യേക വിലക്കുണ്ടായിരുന്നില്ല.
പൊതുഇടങ്ങള്‍ ഏവര്‍ക്കും ഒരുപോലെ സ്വീകാര്യമാക്കുന്നതിനു അശ്ലീല കണ്ടന്റ് തങ്ങളുടെ സറ്റോറുകളിലിരുന്നു കാണുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും പുതുവര്‍ഷം മുതല്‍ ഇതു യുഎസില്‍ നടപ്പില്‍ വരുമെന്നും സ്റ്റാര്‍ബക്‌സ് വക്താവ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha