Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..

നാണം മാറാന്‍ മദ്യം കുടിച്ചു തുടങ്ങി; ഒടുവില്‍ കിട്ടിയത് കാന്‍സര്‍: മനീഷാ കൊയ്‌രാളയുടെ വെളിപ്പെടുത്തല്‍

01 JANUARY 2019 04:33 PM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതം നശിപ്പിച്ചത് മദ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ് രാള. ഇന്ന് മനീഷ ജയിച്ചു വന്ന ഒരു പോരാളിയാണ്. കാന്‍സറിനെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ച പോരാളി. അര്‍ബുദത്തെ ജയിച്ച് ആറ് വര്‍ഷം പിന്നിടുമ്പോള്‍ അത് തന്നിലുണ്ടാക്കിയ മാറ്റങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് താരം. കാന്‍സര്‍ തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹം പോലെയാണെന്നാണ് മനീഷ പറയുന്നത്. കാന്‍സറിന് എതിരായ പോരാട്ടത്തിന് ശേഷം തന്റെ കാഴ്ചയ്ക്ക് മൂര്‍ച്ച കൂടിയെന്നും മനസ് തെളിഞ്ഞെന്നും കാഴ്ചപ്പാട് തന്നെ മാറിഎന്നും താരം വ്യക്തമാക്കി.

കാന്‍സര്‍ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ പുസ്തകമാക്കിയിരിക്കുകയാണ് മനീഷ. 'ഹീല്‍ഡ്; ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ്' എന്ന പേരിട്ട പുസ്തകത്തില്‍ യുഎസിലെ തന്റെ ചികിത്സയെക്കുറിച്ചും ജീവിതത്തിലേക്ക് മടങ്ങിയത് എങ്ങനെയെന്നും എല്ലാം പറയുന്നുണ്ട്. വേദന നിറഞ്ഞ തന്റെ ഓര്‍മകളുടെ ഒരു ചെറിയഭാഗമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തന്റെ അനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

2012 ലാണ് മനീഷ കൊയ് രാളയ്ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്നത്. തന്റെ ശരീരത്തോട് വര്‍ഷങ്ങളോളം ചെയ്ത ക്രൂരതയുടെ ഫലമായിരുന്നു ഇതെന്നാണ് മനീഷ പറയുന്നത്. കാന്‍സര്‍ വന്നതിലൂടെ അമിതമായ ദേഷ്യത്തെയും ആന്‍സൈറ്റിയേയും നിയന്ത്രിച്ച് സ്വയം സമാധാനപ്പെടാന്‍ താന്‍ പഠിച്ചെന്നും താരം പറഞ്ഞു. നേപ്പാളിലെ പ്രമുഖ കുടുംബമായ കൊയ് രാളയിലെ അംഗമാണ് മനീഷ.

നേപ്പാളിന്റെ ചെറിയ ലോകത്തില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു മനീഷ. അന്ന് 19 വയസായിരുന്നു പ്രായം. മുംബൈ ജീവിതം എങ്ങനെ കൈകാര്യം ചെയ്യും എന്നുപോലും അറിയില്ലായിരുന്നു. ബോളിവുഡ് തനിക്ക് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു എന്നാണ് താരം പറയുന്നത്. സെറ്റില്‍ എങ്ങനെ പെരുമാറും എന്ന് അറിയാതെ പുസ്തകങ്ങളിലേക്ക് ഒളിക്കുകയാണ് ചെയ്തിരുന്നത്. ഇവ തന്നെ മറ്റുള്ളവരുമായി സംസാരിക്കുന്നതിലെ ഭയത്തില്‍ നിന്ന് രക്ഷിച്ചു.

ഈ നാണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചപ്പോഴാണ് മനീഷയുടെ ജീവിതത്തിലേക്ക് മദ്യം എത്തുന്നത്. മദ്യപിക്കുമ്പോള്‍ ലഭിക്കുന്ന ധൈര്യത്തെ അവര്‍ സ്‌നേഹിച്ച് തുടങ്ങി. ഇത് തന്നെ കരുത്തുറ്റവളാക്കുകയും ഉള്‍വലിയുന്ന സ്വഭാവത്തെ ഇല്ലാതാക്കുകയും ചെയ്തു. അതോടെ മനീഷ കൂടുതല്‍ സോഷ്യലൈസ് ആവാന്‍ തുടങ്ങി. പിന്നീട് കൂടുതല്‍ മദ്യപിക്കാന്‍ തുടങ്ങി. പാര്‍ട്ടികള്‍ ജീവിതത്തിന്റെ ഭാഗമായി. കാന്‍സര്‍ വന്നതോടെ ഇത്തരം ശീലങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ തനിക്ക് കഴിഞ്ഞെന്നാണ് മനീഷ പറയുന്നത്.

അര്‍ബുധ ബാധയായതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത മനീഷ അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ഡിയര്‍ മായ, ലസ്റ്റ് സ്റ്റോറീസ്, സഞ്ജു എന്നീ ചിത്രങ്ങളില്‍ മനീഷ അഭിനയിച്ചു. എന്നാല്‍ ഈ മടക്കം അത്ര എളുപ്പമായിരുന്നില്ല എന്നാണ് താരം പറയുന്നത്. നായികയുടെ റോള്‍ അഭിനയിച്ചിരുന്ന താന്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്യാന്‍ തുടങ്ങിയത് വളരെ അധികം ബുദ്ധിമുട്ടിച്ചെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് വീണ്ടും സിനിമയില്‍ നിറയുകയാണ് മനീഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (9 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (19 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (25 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (30 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (42 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (50 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends