Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

ശ്രേയാ ഘോഷല്‍ കാരണം മലയാളി ഗായകര്‍ക്ക് അവസരം കുറയുന്നു: തുറന്നടിച്ച് ഗായിക രാജലക്ഷ്മി

04 JANUARY 2019 12:01 PM IST
മലയാളി വാര്‍ത്ത

മലയാള ഗായകരെപ്പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് ശ്രേയാ ഘോഷാല്‍. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് വരെ നേടിയ ശ്രേയയുടെ പാട്ടുകേട്ടാല്‍ അവര്‍ മലയാളിയല്ലെന്ന് ആരും പറയില്ല. സമാനമായ രീതിയില്‍ മറ്റു ഇന്ത്യന്‍ ഭാഷകളിലും ശ്രേയ പാടി തിളങ്ങുകയാണ്. എന്നാല്‍ ഇതുമൂലം മലയാളി പാട്ടുകാരുടെ അവസരങ്ങള്‍ കുറയുന്നുണ്ടെന്ന ആരോപണം നേരത്തേ മുതലുണ്ട്. ഇപ്പോള്‍ അത് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക രാജലക്ഷ്മി. ശ്രേയ ഘോഷാല്‍ മലയാളത്തില്‍ ഇപ്പോള്‍ ഒരുപാടു പാട്ടുകള്‍ പാടുന്നുണ്ടെന്നും അതില്‍ ചില പാട്ടുകളെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ ഗായകര്‍ക്ക് അവസരങ്ങള്‍ ലഭിക്കകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്നും രാജലക്ഷ്മി വ്യക്തമാക്കി.

'കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്നാണ് രാജലക്ഷ്മി പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയില്‍ ശ്രേയയുടെ പാട്ടുകളെ ക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അവര്‍.

'ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക തന്നെയാണ് ശ്രേയ ഘോഷാല്‍. ശ്രേയയെക്കൊണ്ടു ഒരു പാട്ടു പാടിക്കുക എന്നുള്ളത് നമ്മുടെ സംഗീത സംവിധായകര്‍ക്കെല്ലാം വളരെ താല്‍പര്യമുള്ള കാര്യവുമാണ്. ശ്രേയാജി പാടുന്ന പോലെയൊന്നും പാടാനാകും എന്നും തോന്നുന്നുമില്ല. അത്ര കഴിവുറ്റ കലാകാരിയാണവര്‍. എങ്കിലും അവരോടൊപ്പം റീജ്യണല്‍ പാട്ടുകാര്‍ക്കു കൂടി അവസരങ്ങള്‍ നല്‍കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.'

കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കും. ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കുന്ന പല നല്ല ഗായകര്‍ക്കും അതൊരു വലിയ കാര്യമാണ്. മറ്റൊന്ന്, ഓരോ ഈണവും പുതിയതായി നിര്‍മിക്കപ്പെടുമ്പോള്‍ സംഗീത സംവിധായകര്‍ക്ക് അറിയാം, ഏതു ഗായകന്‍ അല്ലെങ്കില്‍ ഗായിക അതു പാടിയാല്‍ കൊള്ളുമെന്ന്. അതെല്ലാം അവരുടെ കയ്യിലാണ് ഇരിക്കുന്നത്- രാജലക്ഷ്മി വ്യക്തമാക്കി.

ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ പിന്നണിഗാനരംഗത്ത് തുടരുന്ന ഗായികയാണ് രാജലക്ഷ്മി. 2010ല്‍ ജനകന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ഒളിച്ചിരുന്നേ' എന്ന ഗാനത്തിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതോടെയാണ് രാജലക്ഷ്മിയുടെ പാട്ടുകള്‍ ശ്രദ്ധേയമാകുന്നത്. എന്നും എപ്പോഴും, രാമന്റെ ഏദന്‍ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയവയ്ക്കു പുറമേ ടൊവിനോ നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യനിലും രാജലക്ഷ്മി പാടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (25 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (53 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends