Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഞാന്‍ മേയ്ക്കപ്പിടാതെയും സുന്ദരിയാണ്; അതിനു കാരണം 'പ്രേമം': ആ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

04 JANUARY 2019 03:52 PM IST
മലയാളി വാര്‍ത്ത

മറ്റു പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് സായ് പല്ലവിയിന്നും മലര്‍ മിസ്സാണ്. ഗ്ലാമറസ് ആകാത്ത, മേക്കപ്പ് ഉപയോഗിക്കാത്ത അത്ഭുതം കൂടിയാണ് സായ് പല്ലവിയെന്ന നടി. ഇതിനൊക്കെ തനിക്ക് ആത്മവിശ്വാസം നല്‍കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സായ് പല്ലവി നല്‍കുന്നത് പ്രേമം സിനിമയ്ക്കാണ്.

'മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങളും അരക്ഷിതാവസ്ഥയും എനിക്കും ഉണ്ടായിരുന്നു. ഒരു പക്ഷേ ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.' പ്രേമം എന്ന സിനിമ ചെയ്യാന്‍ ക്ഷണിച്ചപ്പോഴുളള അനുഭവം സായ് പല്ലവി പങ്കു വച്ചു.


'ചിത്രം റിലീസ് ആയ ദിവസം എനിക്ക് പേടിയായിരുന്നു. സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍, ഇത് ഏത് പെണ്‍കുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമര്‍ശനം നേരിടേണ്ടി വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. അങ്ങനെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി ഞാന്‍ പരുവപ്പെട്ടത്. വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രമായിരുന്നു പ്രേമം' സായ് പറഞ്ഞു.

പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ആ സ്‌നേഹത്തിന് പകരമായി എന്തെങ്കിലും നല്‍കേണ്ടതില്ലേ എന്ന ചിന്ത മനസില്‍ വന്നു. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാനുള്ള തീരുമാനം എടുത്തത് അതിനുശേഷമാണ്. ഒരു മെയ്ക്കപ്പും ഇല്ലാതെ ഞാന്‍ നടക്കുന്നതു കണ്ട് ഏതെങ്കിലും ഒരാള്‍ക്ക് പോസിറ്റീവായി തോന്നിയാല്‍ അതു വലിയ കാര്യമാണ്. മെയ്ക്കപ്പില്ലാതെ തന്നെ ഞാന്‍ സുന്ദരിയായി വേറെ ഒരാള്‍ക്കു തോന്നിയാല്‍ അവരും ആ വഴി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമല്ലോ! പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിനു ഇങ്ങനെയൊക്കെയല്ലേ എനിക്ക് മറുപടി നല്‍കാന്‍ കഴിയുക ?' സായ് ചോദിക്കുന്നു.

ധനുഷ് നായകനായി എത്തിയ മാരി-2 ആണ് സായ് പല്ലവിയുടെ പുതിയ ചിത്രം. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗാനരംഗത്തില്‍ ധനുഷിനൊപ്പം സായ് പല്ലവി ചെയ്ത നൃത്തച്ചുവടുകള്‍ പ്രശംസ നേടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (13 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (20 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (34 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (51 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (55 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends