Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജീവിതം നഷ്ടപ്പെട്ടു, ഉറങ്ങണമെങ്കില്‍ ഗുളിക കഴിക്കണമെന്ന അവസ്ഥയിലാണ്: തുറന്നുപറഞ്ഞ് നടി അര്‍ച്ചന

05 JANUARY 2019 04:37 PM IST
മലയാളി വാര്‍ത്ത

സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണെങ്കിലും ബിഗ്‌ബോസ് റിയാലിറ്റിഷോയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. വളരെ നിഷ്‌കളങ്കമായ പെരുമാറ്റമായിരുന്നു ബിഗ്‌ബോസില്‍ അര്‍ച്ചനയുടേത്. ഷോയില്‍ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. ബിഗ്‌ബേസില്‍ നിന്നു പുറത്തു വന്നശേഷവും താന്‍ മാനസിക വെല്ലുവിളി നേരിടുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ച്ചനയിപ്പോള്‍. ആ സമയങ്ങളെക്കുറിച്ച് അര്‍ച്ചന മനസ് തുറക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്‌ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും, സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിക്കാന്‍ തുടങ്ങി. 56ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ലാതായി.

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍ സ്‌റ്റേജില്‍ എത്തി. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി- അര്‍ച്ചന തുറന്നു പറഞ്ഞു.

സാമൂഹമാധ്യമങ്ങളില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിനെ കുറിച്ചും അര്‍ച്ചന പ്രതികരിച്ചു. ആ സമയങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് അര്‍ച്ചന പറയുന്നത്. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്ന് അര്‍ച്ചന പറയുന്നു. ഇതൊന്നും തന്നെയോ തന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ലെന്നും തനിക്ക് അത്യാവശ്യം കരാട്ടേയും അറിയാമെന്നും അര്‍ച്ചന പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends