Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

മമ്മൂട്ടിയുമായി ചെറിയ പ്രശ്‌നങ്ങള്‍, സംവിധായകനെ മാറ്റണമെങ്കില്‍ ആദ്യം പറയാമായിരുന്നു: തുറന്നടിച്ച് മാമാങ്കം സംവിധായകന്‍

07 JANUARY 2019 12:55 PM IST
മലയാളി വാര്‍ത്ത

യുവനടന്‍ ധ്രുവനെ പുറത്താക്കിയതോടെയാണ് മമ്മൂട്ടി നായകന്‍ ആകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ധ്രുവനെ മാറ്റിയതും ഉണ്ണി മുകുന്ദനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇതൊന്നും തന്റെ അറിവോടെ അല്ല എന്നായിരുന്നു സംവിധായകന്‍ സജീവ് പിള്ളിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സംവിധായകനെ മാറ്റാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകര്‍ വന്നത്.

സജീവ് പിള്ളയ്ക്ക് പകരമായി ജോസഫ് സംവിധായകന്‍ എം പത്മകുമാര്‍ എത്തും എന്നായിരുന്നു വാര്‍ത്തകര്‍. നിര്‍മാതാക്കളുമായുള്ള തര്‍ക്കമാണ് ചിത്രത്തിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണമായത്. തുടക്കക്കാരനായ സജീവ് പിള്ളയുടെ സംവിധാനം പ്രതീക്ഷിച്ച മികവ് പുലര്‍ത്തുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇത് പരിഹരിക്കുന്നതിനായാണ് ക്രിയേറ്റീവ് സപ്പോര്‍ട്ടിനായി പരിചയസമ്പന്നനായ പത്മകുമാറിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതെന്നാണ് നര്‍മാതാക്കള്‍ പറയുന്നത്. കുറച്ച് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തന്റെ സഹായത്തിനായി മറ്റൊരാള്‍ സിനിമയിലേക്ക് വരുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സജീവ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ വര്‍ക്ക് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്ന് വാദിക്കാനാവില്ല. താന്‍ ഒഴികെ ചിത്രത്തില്‍ ബാക്കിയുള്ളവരെല്ലാം രാജ്യത്തെ ഏറ്റവും പ്രമുഖരായ ടെക്‌നീഷ്യന്മാരും മമ്മൂട്ടിയെ പോലുള്ള രാജ്യം അറിയുന്ന അഭിനേതാവുമാണ്. അതിനാല്‍ ചിത്രം മോശമാണെന്ന് പറയാന്‍ ഒരു കാരണവുമില്ല. തന്റെ പരിചയക്കുറവ് കാരണമാണ് ഏറ്റവും മികച്ച ടെകനീഷ്യന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സജീവ് പിള്ള പറഞ്ഞു.

മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സജീവ് തന്നെയാണ്. 2010 ലാണ് ചിത്രത്തിന്റെ സക്രിപ്റ്റ് ആരംഭിക്കുന്നത്. 2011 ല്‍ കഥ മമ്മൂട്ടിയോട് പറയുകയും 2012ല്‍ അദ്ദേഹം പ്രൊജക്റ്റിന്റെ ഭാഗമാവുകയും ചെയ്തു. സിനിമയ്ക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ നിരവധി നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മാമാങ്കം ആരംഭിക്കാന്‍ താനാണ് മുന്‍കൈ എടുത്തത് എന്നാണ് സജീവ് പറയുന്നത്. നിര്‍മാതാക്കളില്‍ ചിലരുടെ പിന്തുണ തനിക്കുണ്ടെന്നും പരിചയക്കുറവ് പ്രശ്‌നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സംവിധായകനും അഭിനേതാവും തമ്മിലുണ്ടാകുന്ന ക്രിയേറ്റീവായ ചെറിയ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ എല്ലാ രീതിയിലും മികച്ച പിന്തുണയാണ് മമ്മൂക്കയില്‍ നിന്ന് ലഭിച്ചത്.

പത്മകുമാര്‍ സിനിമയിലേക്ക് വരുന്നതില്‍ തനിക്ക് എതിരഭിപ്രായമില്ലെന്നാണ് സജീവ് പറയുന്നത്. വമ്പന്‍ ചിത്രമായതിനാല്‍ വലിയ രീതിയിലുള്ള ക്രിയേറ്റീവ് സപ്പോര്‍ട്ട് ആവശ്യമായി വരും മറ്റൊരാള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ തനിക്ക് സമ്മതമൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് ചില ഈഗോ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യുദ്ധരംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വലിയ ആള്‍ക്കൂട്ടം ആവശ്യമുള്ള രംഗമാണിത്. അതിനാല്‍ കിട്ടാവുന്ന എല്ലാ സഹായവും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (31 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends