Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്നത് ന്യായീകരിക്കുന്നത് കണ്ടോ; മനുഷ്യപ്പറ്റില്ലാത്തവർ!

04 JUNE 2020 10:13 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്നവർക്കെതിരെ പ്രതിഷേധമറിയിച്ച് നടൻ നീരജ് മാധവ്. 'ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കര്‍ഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?' എന്നായിരുന്നു നീരജ് ചോദ്യമുയര്‍ത്തിയത്.

എന്നാൽ നീരജിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് വന്നത്. 'വന്യജീവി ആക്രമണത്തില്‍ ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ ആ വാര്‍ത്തയുടെ അടിയില്‍ ഒരു ആദരാജ്ഞലികള്‍ എന്നുപോലും എഴുതാന്‍ വയ്യാത്തവര്‍ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ വരുന്നത് . ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ താങ്കള്‍ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ എന്നാണ് ഒരാൾ ചോദിച്ചത്.

ഇതിന് നടൻ നൽകിയ മറുപടി ഇങ്ങനെ..
ഇന്നേവരെ ഒരാനയും പ്രകോപനം ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ ടെറിടെറ്റിയില്‍ കയ്യേറ്റം നടത്തുമ്ബോഴാണ് അവര്‍ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടര്‍ക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാന്‍ പറ്റില്ലല്ലോ, അവര്‍ക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ ?

'എന്തിനാ ചേട്ടാ ഇത്ര വിഷമം, ഞാനൊക്കെ എന്‍റെ മണ്ണില്‍ അധ്വാനിച്ച്‌ ഉണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടന്‍ കണ്ടിട്ടുണ്ടോ?' ഇതായിരുന്നു മറ്റൊരു വിമര്‍ശനം. അതിനും താരത്തിന് മറുപടിയുണ്ട്.

'ഈ വാര്‍ത്തയ്ക്കടിയില്‍ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാള്‍ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്‌, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകള്‍ക്കിടയില്‍ അവെയര്‍നസ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ജംഗിള്‍ സ്പീക്ക്സ് എന്ന പേരില്‍ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉള്‍ക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.'-നീരജ് പറയുന്നു.

'സര്‍ പിന്നെ സിറ്റിയില്‍ പത്ത് നിലയുള്ള ഫ്ലാറഅറിന്റെ എട്ടാമത്തെ നിലയില്‍ ഇരുന്നു കാട്ടുമൃഗ സ്നേഹം പറയുന്നതുകൊണ്ട് ഒരു റിലാക്സേഷന്‍ ഉണ്ട്. കാട്ടാന ഇറങ്ങി ബേസ്മെന്റില്‍ കിടക്കുന്ന ഓഡി പൊളിക്കുമെന്നുള്ള പേടി വേണ്ടല്ലോ അല്ലേ.'-മറ്റൊരു വിമര്‍ശകന്‍ പോസ്റ്റിനു താഴെ കുറിച്ചു.പിന്നെ ഞാനിത് പറയാന്‍ വേണ്ടി കാട്ടില്‍ പോയി ഏറുമാടം കെട്ടി താമസിക്കണോ എന്നായിരുന്നു ഈ വിമര്‍ശനത്തിന് നീരജ് മാധവിന്റെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (6 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (7 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (18 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (20 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (29 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (32 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (46 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

Malayali Vartha Recommends