Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല! ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.. വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

23 SEPTEMBER 2022 08:45 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളിയതോടെ അതിജീവിതയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് . ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നടപടി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, അഡ്വക്കേറ്റ് ടിബി മിനി അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതില്‍ ഷോക്കൊന്നും തോന്നുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ അഡ്വക്കേറ്റ് ടിബി മിനിയും കോടതി വിധിയിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോടതി വിധി അംഗീകരിക്കുക എന്നതേ ഉളളൂ. വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല. എന്തുകൊണ്ടാണ് കോടതി അങ്ങനെ പറഞ്ഞത് എന്നത് സംബന്ധിച്ച് പരിശോധിച്ച ശേഷം തീരുമാനിക്കണം. വിചാരണ നടപടികളൊക്കെ തുടങ്ങി. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം സുപ്രീം കോടതിയിലേക്ക് പോകണമോ എന്നത് പരിശോധിക്കും. അതിജീവിതയുടെ പ്രയാസം കോടതി മനസ്സിലാക്കുക എന്നതാണ് തന്നേപ്പോലുളള ഒരു സാമൂഹ്യപ്രവര്‍ത്തകയ്ക്ക് പറയാനുളളൂ. നിയമപരമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ പോകുമെന്നും ടിബി മിനി പറഞ്ഞു. അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുളളതാണ്. ഈ വിധി പ്രയാസകരം തന്നെയാണ് എന്നും ടിബി മിനി പറഞ്ഞു. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയത് സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ഷായും പ്രതികരിച്ചു. ഇത്തരം ഹര്‍ജികള്‍ അനുവദിക്കാനുളള സാധ്യത വിരളം തന്നെയാണ്. ഓരോ സമയത്തും നമ്മുടെ താല്‍പര്യത്തിന് അനുസരിച്ച് ആളുകളെ മാറ്റാന്‍ സാധിക്കില്ല. പ്രോപര്‍ ആയ വിചാരണ നടത്താനുളള കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അതിജീവിത ചെയ്യേണ്ടത്.

ഒന്നും നോക്കാതെയും കാണാതെയുമൊന്നും ഒരു വിചാരണയും നടത്താനാകില്ല. അത്തരമൊരു ഭീതിയൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല. വിചാരണ നടത്തിയ ശേഷം അപാകത ഉണ്ടെങ്കില്‍ അപ്പീലുമായി സുപ്രീം കോടതി വരെ പോകാം. എല്ലാ കേസിലും അങ്ങനെയല്ലേ നടക്കുന്നത്. രാജ്യത്ത് എത്രയോ വിചാരണകള്‍ ഓരോ ദിവസവും നടക്കുന്നുണ്ട്. അവരുടെ ആവശ്യപ്രകാരം ഒരു ജഡ്ജിയെ നിശ്ചയിച്ച് കൊടുത്തു. പിന്നെ ഒരു സുപ്രഭാതത്തില്‍ പറയുകയാണ് ഇയാളല്ല വേറെ ആളാകണം എന്ന്. കേസ് കേട്ട് കൊണ്ടിരിക്കുന്ന ജഡ്ജ് ആണത്. വേറെ ഒരാള്‍ വരുമ്പോള്‍ പിന്നെയും കാലതാമസം വരും. വേഗത്തില്‍ വിചാരണ നടത്തി വിധി പറയുകയാണ് വേണ്ടത്. അതിനായുളള തെളിവുകളും മറ്റും കൊടുക്കാനുളള സമയം കിട്ടും എന്ന് തന്നെയാണ് കരുതുന്നത്. ജഡ്ജിമാരെല്ലാം നാട്ടില്‍ മറ്റുളളവരെ പോലെ ജീവിക്കുന്നവരാണ്. അവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതുമെല്ലാം കേസിന് വേണ്ടിയാണെന്ന് പറയരുത്. ഒരു വക്കീല്‍ ജഡ്ജിയോട് സംസാരിച്ചാല്‍ അത് കേസിനെ സ്വാധീനിക്കാനാണെന്ന് കരുതി വെച്ചുകളയരുത്. അല്ലെങ്കില്‍ കേസിനെ സ്വാധീനിച്ചു എന്നതിനുളള തെളിവ് വേണം. നിലവില്‍ തെളിവില്ലെന്ന് മുഹമ്മദ് ഷാ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴക്കിനൊടുവില്‍ കൊലപാതകം....  (8 minutes ago)

പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...  (45 minutes ago)

ലിയോ പതിനാലാമന്‍ മാര്‍പാപ്പ....  (58 minutes ago)

മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ്...  (1 hour ago)

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച ശേഷം ഭര്‍ത്താവ്  (1 hour ago)

സിക്‌സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്  (1 hour ago)

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (8 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (8 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (9 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (10 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (11 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (11 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (12 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (12 hours ago)

Malayali Vartha Recommends