Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ! നിന്നെ ജീവനോടെ വെച്ചേക്കില്ല.. എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല! എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്താൻ തുടങ്ങി, വീട്ടിൽ എപ്പോഴും കരച്ചിൽ! ബിഗ്‌ബോസ് വീട്ടിൽ നിന്നിറങ്ങിയപ്പോഴുണ്ടായ ഭീകരമായ അവസ്ഥയെ കുറിച്ച് ദിൽഷയുടെ വെളിപ്പെടുത്തൽ..

15 MARCH 2023 08:13 AM IST
മലയാളി വാര്‍ത്ത

പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെങ്കിലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥികളെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ദില്‍ഷ പ്രസന്നന്‍ വിന്നറായി ചരിത്രം കുറിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. എന്നാല്‍ ദില്‍ഷ അര്‍ഹിക്കാതെ നേടിയ വിജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റോബിന്റെ ആരാധകരുടെ വോട്ട് കിട്ടിയത് കൊണ്ട് മാത്രമാണ് ദില്‍ഷ വിജയിച്ചതെന്നാണ് പലരും പറഞ്ഞു. അതായത് ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ തുറന്ന് പറയുകയാണ്.

'ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല'' എന്നാണ് ദില്‍ഷ പറയുന്നത്. .അതേസമയം, അതിന് മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്നും ദില്‍ഷ പറയുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ മാത്രമല്ല തന്റെ കുടുംബവും കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും താന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണെന്നും താരം പറയുന്നു. അതൊക്കെ കാരണം കുറേ ദിവസം ഞാന്‍ ഫോണ്‍ പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും ആരോടും മിണ്ടാതെ ഞാന്‍ ഒരു മൂലക്ക് ഇരിക്കലായിരുന്നുവെന്നുമാണ് ദില്‍ഷ തുറന്ന് പറയുന്നത്. എന്റെ വീട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ഭയങ്കര വിഷമമായിരുന്നു. വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവുമായിരുന്നു.

സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെ ദില്ഷാ പറയുകയുണ്ടായി. ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തമ്പ്‌നെയിലിലുള്ള വീഡിയോകളാണ് വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു.

ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ പുറത്ത് എന്താണ് നടക്കുന്നതെന്നോ റിയാലിറ്റി എന്താണെന്നോ അറിയില്ലായിരുന്നു. മാതാപിതാക്കള്‍ കാറില്‍ മുംബൈയിലേക്ക് യാത്ര ചെയ്ത് വന്നു. അന്ന് രാത്രി തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഒന്നും പോയില്ല. എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ആ സമയത്ത് ഒരുപാട് കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ എത്തിയതിന് ശേഷം ഇതൊക്കെയാണ് റിയാലിറ്റി എന്നവര്‍ പറഞ്ഞ് മനസിലാക്കി തന്നു. പുറത്ത് നടന്ന കാര്യങ്ങളൊക്കെ കുറച്ച് അറിഞ്ഞതിന് ശേഷമാണ് താന്‍ മീഡിയയ്ക്ക് മുന്നിലേക്ക് വന്നത് എന്നാണ് ദില്‍ഷ പറഞ്ഞത്. ഇതിനൊക്കെ പിന്നാലെ അച്ഛന്‍ കരയുന്ന സാഹചര്യമുണ്ടായി. അന്നേരം തോന്നി ബിഗ് ബോസില്‍ പോവേണ്ടായിരുന്നു എന്ന്. ഞാനെടുത്ത തീരുമാനം തെറ്റായി പോയോ എന്ന് വരെ ചിന്തിച്ചു. എന്നോട് ദേഷ്യമുള്ളവര്‍ എന്നെ പറഞ്ഞാല്‍ മതി. പകരം ചേച്ചിയെയും അനിയത്തിയെയും വരെ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ്ങാണ്. അത്രയധികം കേട്ടു. ഇനി അതില്‍ കൂടുതലൊന്നും കേള്‍ക്കാനില്ലല്ലോ. അതുകൊണ്ട് എല്ലാം നിസാരമായിട്ടാണ് ഇനി കാണുന്നതെന്നും ദില്‍ഷ പറയുന്നു.

അതേസമയം തനിക്ക് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും ദില്‍ഷ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നതെന്നാണ് താരം പറയുന്നത്. എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നുവെന്നും ദില്‍ഷ പറയുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഭീകരമായ അവസ്ഥയായിരുന്നു അതെല്ലാം എന്നുമാണ് ദില്‍ഷ പറയുന്നു. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (4 minutes ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (14 minutes ago)

സ്വർണവിലയിൽ കുറവ്...  (24 minutes ago)

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു  (26 minutes ago)

മുഖ്യനെ വേദിയിലിട്ട് ഉരുട്ടി E P ജയരാജൻ..! പലിശ സഹിതം കൊടുത്ത് ജയരാജൻ..! BJP-ക്കിട്ട് ചൊറിഞ്ഞ് വാങ്ങുന്നു  (32 minutes ago)

ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും; കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം  (39 minutes ago)

തലച്ചോറിൽ ക്ഷതം നട്ടെല്ല് തകർന്നു..! ദൈവമേ ശ്രീക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..! ട്രെയിനിലെ ദൃശ്യങ്ങൾ പുറത്തെന്ന്  (1 hour ago)

സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ  (1 hour ago)

വോട്ടർ പട്ടികയിൽ ഇന്നും നാളെയും കൂടി പേര് ചേർക്കാം  (1 hour ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ....  (1 hour ago)

ട്രയിലർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ...  (2 hours ago)

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി  (2 hours ago)

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (2 hours ago)

കനത്ത തിരിച്ചടി  (2 hours ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (2 hours ago)

Malayali Vartha Recommends