എനിക്ക് എന്റേതായി ആയിരം കോടിയോളം രൂപയുടെ സമ്പാദ്യമുണ്ട്, അതുകൊണ്ടെനിക്ക് ആഘോഷമായി ജീവിക്കാം ; മനസ് തുറന്ന് ചിമ്പു

തമിഴ് സിനിമ ലോകത്ത് സ്ഥിരമായി വിവാദങ്ങൾ സൃഷ്ടിക്കുന്നയാളാണ് ചിമ്പു . അഹങ്കാരിയെന്നു പേര് കേൾപ്പിച്ചതിനു പുറമെ പെരുമാറ്റത്തിന്റെ പേരിലും ചിമ്പു വിമര്ശിക്കപ്പെട്ടിട്ടുണ്ട് . തനിക്കെതിരേ ഉണ്ടാകുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിമ്പു പലതവണ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വഭാവ രീതികളെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണമായി ചിമ്പു പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് തമിഴ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. താന്‍ ആരെയും മനഃപൂര്‍വം ബുദ്ധിമുട്ടിക്കുന്നതല്ലെന്നും തന്റെ ജീവിതരീതി അങ്ങനെയായിപ്പോയതാണെന്നുമാണ് ചിമ്പു പറയുന്നത്.
മാതാപിതാക്കളുടെ സഹായം ഇല്ലാതെ തന്നെ ആഘോഷമായി ജീവിക്കാനുള്ള സമ്പാദ്യം തനിക്കുണ്ടെന്നും സ്വയം താന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ചിമ്പു പറയുന്നു. എന്നാല്‍ താന്‍ സിനിമയെ വളരെയധികം സ്‌നേഹിക്കുകയാണെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് തന്റെ പ്രവര്‍ത്തികള്‍ എങ്കിലും സ്വയം മാറാന്‍ ശ്രമിക്കുമെന്നുമാണ് ചിമ്പു പറയുന്നു .

ചിമ്പുവിന്റെ വാക്കുകള്‍ ഇങ്ങനെ ; എന്റെ പിതാവിനൊപ്പം ഞാനെന്റെ ആദ്യ സിനിമ ചെയ്യുമ്പോഴും രാവിലെ പത്തു മണിക്കായിരുന്നു ഷൂട്ടിംഗിനായി എത്തിയിരുന്നത്. അതിനെനിക്ക് അനുവാദം കിട്ടിയിട്ടോ ഞാനതൊന്നും ശ്രദ്ധിക്കാത്തതു കൊണ്ടോ ആയിരുന്നില്ല. ഞാനെപ്പോഴും എന്റെ ജീവിതം ജീവിച്ചിരുന്നത് ഇങ്ങനെയായിരുന്നു. വളരെയധികം വാത്സല്യം അനുഭവിച്ച് വളര്‍ന്നവനാണ് ഞാന്‍. വളരെ സുഖപ്രദമായൊരു ജീവിതമായിരുന്നു എനിക്ക് ലഭിച്ചത്. ഒരു റോബോര്‍ട്ടിനെ പോലെ ആകാന്‍ എനിക്ക് കഴിയില്ല, എന്നെ സംബന്ധിച്ച് അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്റെ മാതാപിതാക്കളുടെ പണം കൊണ്ടല്ലാതെ തന്നെ എനിക്ക് എന്നെ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്, അതില്‍ ഞാന്‍ സന്തോഷിക്കുന്നു. തുറന്ന് പറയാം, എനിക്ക് എന്റേതായി ആയിരം കോടിയോളം രൂപയുടെ സമ്പാദ്യമുണ്ട്. അതുകൊണ്ടെനിക്ക് വളരെ ആഘോഷമായി ജീവിക്കാം. പക്ഷേ, ഞാന്‍ സിനിമയെ വളരെയധികം സ്‌നേഹിക്കുന്നു. സ്വാര്‍ത്ഥനാകണമെന്ന് എനിക്കൊരു ഉദ്ദേശവുമില്ല. എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും എന്റെ രീതികള്‍ മാറ്റും, അതിനുവേണ്ടി പരിശ്രമിക്കും.
https://www.facebook.com/Malayalivartha


























