Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

“അര്‍ധബോധാവസ്ഥയിലായിരുന്ന പ്രിയങ്ക ചോപ്ര ചെയ്തു കൂട്ടുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി”, ഹൃത്വിക് റോഷൻ

06 JUNE 2018 07:03 PM IST
മലയാളി വാര്‍ത്ത

സ്വന്തം കാലില്‍ നിന്ന് കഠിനമായി തന്നെ പ്രയത്‌നിച്ചാണ് പ്രിയങ്ക ഓരോ ചുവടും പിന്നിട്ടത്.ഇതിനുള്ള ഉദാഹരണങ്ങളാണ് പ്രിയങ്ക ചോപ്ര: ദി ഡാര്‍ക്ക് ഹോസ് എന്ന പുസ്തകത്തില്‍ ഭാരതി എസ് പ്രധാന്‍ നിരത്തുന്നത്.ബറേലിയില്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ഹോളിവുഡ് വരെ വെട്ടിപ്പിടിച്ചതിന്റെ അറിയാകഥകളാണ് പുസ്തകത്തിലുള്ളത്. ക്രിഷിന്റെ ചിത്രീകരണ സമയത്തെ ഒരു അനുഭവം നായകന്‍ ഹൃത്വിക് റോഷന്‍ വിവരിക്കുന്നത് പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.

“2005ല്‍ മണാലിയില്‍ ക്രിഷിന്റെ ചിത്രീകരണമായിരുന്നു. കൊടും തണുപ്പായിരുന്നു. അന്തരീക്ഷത്തില്‍ ഓക്‌സിജിന്റെ അളവ് നന്നേ കുറവും.ചില അണിയറ പ്രവര്‍ത്തകര്‍ ബോധംകെട്ടുപോവുക വരെ ചെയ്തു. ഞങ്ങള്‍ നോക്കുമ്പോള്‍ പ്രിയങ്ക മുടന്തി നടക്കുന്നതാണ് കണ്ടത്.

 അവര്‍ വീഴുമെന്ന മട്ടായപ്പോള്‍ അടുത്തുണ്ടായിരുന്ന ചിലര്‍ സഹായിക്കാനായി ഓടിച്ചെന്നു. താങ്ങിയെടുത്ത് ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് അവര്‍ പറയുകയും ചെയ്തു.അവര്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കാന്‍ ചെന്ന ഞാന്‍ കണ്ടത് രക്ഷിക്കാനായി എത്തിയവരോട് ക്ഷോഭിക്കുന്ന പ്രിയങ്കയെയാണ്. അര്‍ധബോധാവസ്ഥയിലായിരുന്നെങ്കിലും കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവര്‍.

അപ്പോഴും തളര്‍ച്ച കാരണം മുടന്തുന്നുണ്ടെങ്കിലും ഓടിക്കൂടി താങ്ങിയെടുക്കുന്നവരോട് തന്നെ താഴെയിറക്കാന്‍ പറഞ്ഞ് അവര്‍ ഒച്ചയിടുകയായിരുന്നു. ശക്തയും സ്വതന്ത്രയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവളുമാണെന്ന് ആ രോഷപ്രകടനത്തില്‍ നിന്ന് വ്യക്തമായിരുന്നു. എനിക്ക് അപ്പോള്‍ വല്ലാത്ത ആദരവും സ്‌നേഹവും തോന്നി.”

 

അത്യാഗ്രഹമുള്ളവളോ മറ്റുള്ളവരെ ആശ്രയിക്കുന്നവളോ ദുര്‍ബലയോ ആവാന്‍ അനുവദിക്കാത്ത രക്ഷിതാക്കളാണ് പ്രിയങ്കയെ ഈ ഗുണങ്ങളെല്ലാം പഠിപ്പിച്ചതെന്ന് ഹൃത്വിക് പറഞ്ഞതായി പുസ്‌കത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends