Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇനി സിനിമയിലേയ്ക്കും, സംഘടനയിലേയ്ക്കുമില്ല; ആക്രമണത്തിനിരയായ നടി അഭിനയം ഉപേക്ഷിക്കുന്നു...

27 JUNE 2018 03:31 PM IST
മലയാളി വാര്‍ത്ത

നടീ ആക്രമണ കേസിൽ ആക്രമണത്തിനിരയായ നടി സിനിമാഭിനയം ഉപേക്ഷിക്കുന്നു. ഇനി സിനിമയിലേക്കും സംഘടനയിലേക്കുമില്ലെന്നും അവർ തീരുമാനിച്ചു. തനിക്കൊപ്പം രാജിവച്ച നടിമാരെ പിന്തിരിപ്പിക്കാൻ നടി ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാതെ രാജി വയ്ക്കുകയായിരുന്നു. വേദനയോടെയാണ് നടി സിനിമയിൽ നിന്നിറങ്ങിയത്. ഭാവിയിൽ ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കാനാണ് ആലോചിക്കുന്നത്.

മലയാള സിനിമയിൽ നടിമാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്നാണ് നടി ഉൾപ്പെടുന്ന വിമൻ കളക്ടീവിന്റെ അഭിപ്രായം. തന്നെ വന്നു കണ്ട ചില പ്രമുഖ താരങ്ങളോട് നടി ഇക്കാര്യം സംസാരിച്ചെന്നാണ് വിവരം. ഭാവിയിലും സിനിമയിൽ ഇത് തന്നെ തുടരും. കാരണം പുരുഷാധിപത്യത്തിന്റെ പിടിയിലാണ് മലയാള സിനിമ. ഇല്ലെങ്കിൽ, തന്നെ ക്രൂരമായി ഉപദ്രവിക്കാൻ നിർദ്ദേശം കൊടുത്ത ഒരാളെ മലയാളത്തിലെ ഏക താരസംഘടന സഹായിക്കുമോ എന്നാണ് നടി ചോദിക്കുന്നത്.

മഞ്ജു വാര്യർ വിദേശയാത്രക്ക് തൊട്ടുമുമ്പ് നടിയോട് സംസാരിച്ചിരുന്നു. തന്റെ അഭിപ്രായം നടിയുടേതിന് സമാനമാണെങ്കിലും അക്കാര്യം പരസ്യമായി പറയാൻ മഞ്ജു തയ്യാറല്ല. കാരണം കേസിൽ മഞ്ജു കക്ഷിയാണ്. താൻ അമ്മയിൽ നിന്ന് രാജി വയ്ക്കണോയെന്ന് മഞ്ജു നടിയോട് ചോദിച്ചു. എന്നാൽ അത് വേണ്ടെന്നാണ് നടി പറഞ്ഞത്. മഞ്ജുവിന് മോഹൻലാലുമായി മികച്ച ബന്ധമുണ്ട്. അമ്മയിൽ നിന്നും മഞ്ജു രാജിവച്ചാൽ അത് മഞ്ജുവും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് സൂചനയുണ്ട്. അക്കാര്യം നടി തന്നെ മഞ്ജുവിനെ അറിയിച്ചെന്നാണ് വിവരം. അത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞത്രേ.

അതിനിടെ മഞ്ജുവിന്റെ നിലപാടിനെതിരെ വിമൻ കളക്ടീവിൽ തന്നെ എതിരഭിപ്രായമുണ്ട്. മഞ്ജു ഇതിന്റെ പേരിൽ സംഘടനയിൽ നിന്നും രാജിവച്ചതായും അഭ്യൂഹമുണ്ട്. അടുത്ത സുഹൃത്തായ ഭാഗ്യലക്ഷ്മിയെ സംഘടനയിൽ ഉൾപ്പെടുത്താത്തതിനെതിരെ മഞ്ജുവും സംഘടനയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. അമ്മയെ പിളർത്താൻ മഞ്ജുവിന് താത്പര്യമില്ല. താൻ അമ്മയുടെ ഭാഗമാണ്. അവരുടെ നിലപാടുകളോട് എതിർപ്പുണ്ടെങ്കിൽ അക്കാര്യം തുറന്നു പറയാം. വിമൻ കളക്ടീവ് സംഘടിപ്പിച്ചത് മഞ്ജുവാണ്. എന്നാൽ അധികം വൈകാതെ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും മഞ്ജു പുറത്തായി. നിക്ഷിപ്ത താത്പര്യക്കാരാണ് വിമൻ കളക്ടീവ് ഭരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. അതിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ രണ്ടു സംഘടനകളിലും കാണാനാവും.

പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ അമ്മയെ ഭിന്നിപ്പിക്കാൻ തത്പരരല്ല. സിനിമാ മേഖലയായതിനാൽ തീരുമാനങ്ങൾ സൂക്ഷിച്ച് വേണമെന്ന് യുവതാരങ്ങൾ പറയുന്നു. എതിർപ്പ് പ്രകടിപ്പിക്കാൻ തനിക്ക് കഴിയാതെ വന്നാൽ താൻ അത്തരം യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പൃഥ്വി കരുതുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ സിനിമകളെ കൂകി തോൽപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പൃഥ്വി പറയുന്നു.

സിനിമയിൽ നിന്നും സിനിമാക്കാരിൽ നിന്നും അകന്നു കഴിയാനാണ് നടിയുടെ തീരുമാനം. അങ്ങനെ വന്നാൽ കേസിന്റെ ഭാവി എന്താകുമെന്ന് ചോദിക്കുന്നവർ നിരവധിയാണ്. അതിലൊന്നും നടിക്ക് താത്പര്യമില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അത്രമേൽ മടുത്തു. സഹായിക്കാൻ ആരുമില്ലാത്ത നിസഹായാവസ്ഥയിലാണ് താൻ. നടിയുടെ ജീവിത പങ്കാളിക്കും കേസിൽ താത്പര്യമില്ലത്രേ. അത് സത്യമായാൽ ദിലീപ് കേസിൽ നിന്നും ഊരും. ഇത്തരമൊരു ഭയം എല്ലാവരും ആദ്യം മുതൽ പ്രകടിപ്പിച്ചതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends