Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്രമിക്കപ്പെട്ട നടിയെ മാനസികമായും ശാരീരികമായും വകവരുത്താനുള്ള ശ്രമത്തിന് പിന്നാലെ സിനിമാക്കാര്‍ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ജോലിയില്‍ നിന്നും വകവരുത്താന്‍ ശ്രമിച്ചു; മാതൃഭൂമി ചാനലിന് സിനിമാ പരസ്യങ്ങള്‍ നിഷേധിച്ച് കൊണ്ട് സിനിമാക്കാര്‍ പോരിനിറങ്ങി; ചാനലിന് നഷ്ടമായത് 25 കോടിയുടെ പരസ്യം

28 JUNE 2018 09:06 AM IST
മലയാളി വാര്‍ത്ത

ആക്രമിക്കപ്പെട്ട നടിയെ മാനസികമായും ശാരീരികമായും വകവരുത്താനുള്ള ശ്രമത്തിന് പിന്നാലെ സിനിമാക്കാര്‍ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ജോലിയില്‍ നിന്നും വകവരുത്താന്‍ ശ്രമിച്ചു. മാതൃഭൂമി ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലക്യഷണനെ ജോലിയില്‍ നിന്നും പുറത്താക്കാനാണ് സിനിമാക്കാര്‍ ശ്രമിച്ചത്.

എംപി വീരേന്ദ്രകുമാറിന്റെ മകനും ചാനല്‍ മേധാവിയുമായ എം വി ശ്രേയാംസ് കുമാറിനെ സ്വാധീനിക്കാനാണ് സിനിമാക്കാര്‍ ശ്രമിച്ചത്. മാതൃഭൂമി ചാനലിന് സിനിമാ പരസ്യങ്ങള്‍ നിഷേധിച്ച് കൊണ്ടായിരുന്നു തുടക്കം. ഏതാണ്ട് 25 കോടിയുടെ പരസ്യമാണ് ചാനലിന് നഷ്ടമായത്. ദിലീപ് വിഷയത്തില്‍ സിനിമാകാര്‍ക്ക് എതിരെ വേണു രാത്രി വാര്‍ത്താ ചര്‍ച്ച തുടര്‍ച്ചയായി നയിച്ചതാണ് കാരണം.

വേണുവിന്റെ രീതി പണ്ടേ പ്രസിദ്ധമാണ്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വേണു സംസാരിക്കാറുണ്ട്. പൂര്‍ണമായും ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് വേണു ബാലക്യഷണന്‍. ചാനലിലെ മറ്റ് പരിപാടികള്‍ക്ക് പ്രേക്ഷകര്‍ കുറയുമ്പോഴും വേണു അവതരിപ്പിക്കുന്ന ചര്‍ച്ചക്ക് വമ്പിച്ച പ്രേക്ഷകപ്രീതി ലഭിക്കാനുണ്ട്. റേറ്റിംഗില്‍ വേണുവിന്റെ ചര്‍ച്ചകള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാരണം വേണുവിനെ ചാനല്‍ നിയന്ത്രിക്കാന്‍ പോകാറില്ല. ഏഷ്യാനെറ്റില്‍ വിനു വി ജോണിന്റെ ചര്‍ച്ചകള്‍ക്കും വലിയ പ്രേക്ഷകപ്രീതി ലഭിച്ചിട്ടുണ്ട്.

സിനിമാ പരസ്യങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ ശ്രേയാംസ് കുമാര്‍ ഇടപെട്ടു. തത്കാലം വേണുവിനെ ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു നിര്‍ദ്ദേശം. വേണുവിന്റെ സഹോദരന്‍ ഉണ്ണി ബാലകൃഷ്ണനാണ് ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവി. അദ്ദേഹത്തെയാണ് ശ്രേയാംസ് തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ ഉണ്ണി ബാലക്യഷ്ണന്‍ ശ്രേയാംസിന്റെ നിലപാടിനോട് യോജിച്ചില്ല. അത് സ്വന്തം സഹോദരനായതു കൊണ്ടല്ല. വേണുവിന്റെ വാര്‍ത്തക്ക് ലഭിക്കുന്ന ജനപ്രീതിയായിരുന്നു കാരണം. പക്ഷേ ശ്രേയാംസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. എങ്കില്‍ താന്‍ ചാനലിലെ ജോലി ഉപേക്ഷിക്കുമെന്ന് വേണു ഭീഷണി മുഴക്കി. അതോടെയാണ് കാര്യങ്ങളില്‍ നിര്‍ണായകമായ മാറ്റമുണ്ടായത്.

വേണു രാജിവയ്ക്കുകയാണെങ്കില്‍ ചാനല്‍ പ്രതിസന്ധിയിലാകുമെന്ന് ഉണ്ണി ബാലകൃഷ്ണന്‍ ശ്രേയാംസിനെ അറിയിച്ചു. ശ്രേയാംസിന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ചാനല്‍ നഷ്ടത്തിലാക്കണോ വേണുവിനെ ഒഴിവാക്കണോ എന്ന സന്ദേഹത്തിലായി ചാനല്‍ മേധാവിമാര്‍. അതിനിടയിലാണ് അമ്മയില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായപ്പോള്‍ രാത്രി വാര്‍ത്താ ചര്‍ച്ചയില്‍ വേണുവിനെ തന്നെ അവതരിപ്പിക്കാന്‍ വാര്‍ത്താ വിഭാഗം തീരുമാനിച്ചു. ഇതിന് ചാനല്‍ മുതലാളിമാരുടെ അംഗീകാരം ഉണ്ടായിരുന്നില്ല. ഉണ്ണിയുടേതായിരുന്നു തീരുമാനം. ചുരുക്കത്തില്‍ ചാനല്‍ മുതലാളിമാരും വാര്‍ത്താ വിഭാഗവും രണ്ട് തട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ചാനലിന്റെ പ്രവര്‍ത്തനത്തെ തത്കാലം അലോസരപ്പെടുത്തിയിട്ടില്ല.

സൂപ്പര്‍ സ്റ്റാറുകള്‍ അടങ്ങുന്ന സിനിമാ ലോകം തന്നെയാണ് വേണു ബാലക്യഷ്ണനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. സിനിമാകാര്‍ക്ക് എതിരെ വാര്‍ത്ത നല്‍കുന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. തങ്ങള്‍ക്കെതിരെ ആരും മിണ്ടരുതെന്നാണ് സിനിമാക്കാരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (5 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (5 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends