Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

ഓസ്‌ക്കാർ ചിത്രം പാരസൈറ്റിന്‌ വിജയ് ചിത്രവുമായി സാമ്യം...കണ്ടെത്തിയത് ആരാധകർ..ഇരു ചിത്രങ്ങളുടെയും കഥയിൽ ആണ് ആരാധകർ സാമ്യം കണ്ടെത്തിയത്...വൈറലായി സോഷ്യൽ മീഡിയ ചർച്ചകൾ

11 FEBRUARY 2020 03:36 PM IST
മലയാളി വാര്‍ത്ത

92ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് പാരസൈറ്റ്. മികച്ച സിനിമയ്ക്കടക്കം നാല് പുരസ്‌കാരങ്ങളാണ് കൊറിയന്‍ ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നി വിഭാഗങ്ങളിലാണ് പാരസൈറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ആദ്യമായാണ് ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയത്. ബോംഗ് ജൂൺ-ഹോ സംവിധാനം ചെയ്ത 2019 ലെ ദക്ഷിണ കൊറിയൻ ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ത്രില്ലർ ചിത്രമാണ് പാരസൈറ്റ് , ഹാൻ ജിൻ-വോണിനൊപ്പം സംവിധായകൻ തന്നെയാണ് തിരക്കഥ രചിച്ചതും. ഓസ്‌കാറിന്‌ പിന്നാലെ പാരസൈറ്റ് വീണ്ടും വാർത്തകളിൽ നിറയുന്നത് തമിഴ് സൂപ്പർ തരാം വിജയുടെ ചിത്രത്തിന്റെ പേരിലാണ്.

ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ പാരസൈറ്റിന് വിജയുടെ മിന്‍സാര കണ്ണാ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. വിജയ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് കൊറിയന്‍ ചിത്രം നിർമ്മിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തൽ . ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം ചര്‍ച്ചകള്‍ സജീവമാണ്. ബിസിനസ്സുകാരിയായ ഖുഷ്ബുവിന്റെ വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന സമ്പന്നനായ വിജയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മിന്‍സാര കണ്ണായുടെ കഥ. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഖുശ്ബുവിന്റെ വീട്ടില്‍ നിയമിക്കുന്നു. വിജയ് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കെ. എസ്. രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1999 ലെ ഇന്ത്യൻ തമിഴ് ഭാഷാ റൊമാന്റിക് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് മിൻസാരകണ്ണാ . വിജയ്, മോണിക്ക കാസ്റ്റെലിനോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഷ്ബൂ, രംഭ, മണിവണ്ണൻ, മൻസൂർ അലി ഖാൻ, ആർ. സുന്ദരരാജൻ, കരൺ, കോവായ് സരള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് പാരസൈറ്റ്. ഒരു കുടുംബം നിത്യദാരിദ്ര്യത്തില്‍ ചേരിയില്‍ കഴിയുന്നു. രണ്ടാമത്തെ കുടുംബം കൊട്ടാര സദൃശ്യമായ മാളികയില്‍ അത്യാഡംബരങ്ങളോടെ ജീവിക്കുന്നു. തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളാണ് പാരസൈറ്റില്‍ കാണിക്കുന്നത്.

പാലേം ഡി ഓർ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. ചിത്രം 2019 കാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. സിജെ എന്റർടൈൻമെന്റ് 2019 മെയ് 30 ന്ആണ് ചിത്രം ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയത് . ചിത്രത്തിന് സാർവത്രിക നിരൂപക പ്രശംസ ലഭിച്ചു, കൂടാതെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ദക്ഷിണ കൊറിയൻ ചിത്രങ്ങളിലൊന്നായും 2010 ലെ മികച്ച ചിത്രങ്ങളിലൊന്നായും പ്രശംസിക്കപ്പെട്ടു.

രണ്ട് ചിത്രങ്ങളും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നത്. ഏതാണ് മികച്ചതെന്ന സംഘട്ടനവും ആരാധകർ നടത്തുന്നുണ്ട് .ഏതായാലും ഇരു ചിത്രങ്ങളും സൂപ്പർ ഹിറ്റായവ തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (1 hour ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (1 hour ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (1 hour ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (1 hour ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (1 hour ago)

സംസ്ഥാനത്ത് മഴയെത്തി..  (1 hour ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (1 hour ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (1 hour ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (2 hours ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (2 hours ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (2 hours ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (2 hours ago)

Bee-Attack- തേനീച്ച ആക്രമണം  (2 hours ago)

DELHI കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം  (2 hours ago)

Malayali Vartha Recommends