Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

കമലും ഗൗതമിയും ഇനി രണ്ടുവഴിക്ക്

01 NOVEMBER 2016 04:06 PM IST
മലയാളി വാര്‍ത്ത

നല്ല പ്രായത്തില്‍ വീടിനും കുടുംബത്തിനും വില കല്‍പിക്കാത്ത എല്ലാവര്‍ക്കും വിധി അനിവാര്യമായ ചില കാത്തുവെക്കലുകള്‍ അവസാനിപ്പിക്കും അവരെ ഒരു സത്യം പഠിപ്പിക്കാന്‍ കുടുംബമെന്ന മഹാസത്യം. അതിനുമാത്രമേ ഈ ലോകത്ത് നിലനില്‍പ്പുള്ളൂ.വിവാഹിതരല്ലെങ്കിലും ഇണപിരിയാത്ത സുഹൃത്തുക്കളായി ഒരുമിച്ച് താമസിച്ചിരുന്ന നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. 
വേര്‍പിരിയലിനെ സംബന്ധിച്ച് ഗൗതമി തന്റെ ബ്ലോഗില്‍ എഴുതിയത് ഇപ്രകാരമാണ്. 
എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്. ഞാനും കമല്‍ഹാസനും വേര്‍പിരിയുകയാണ്. പതിമൂന്നുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ എടുത്തിട്ടുള്ളതില്‍ ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണ് ഇത്. പരസ്പരമുള്ള ബന്ധങ്ങള്‍ക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകില്‍ ഒരാള്‍ മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക. ഇതെന്റെ മനസ്സില്‍ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആരുടെയെങ്കിലും തലയില്‍ കുറ്റം ചുമത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. ബന്ധങ്ങളിലും ഈ മാറ്റങ്ങള്‍ മൂലം പ്രശ്‌നങ്ങളുണ്ടാകാം. എന്റെ ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാന്‍ ഒരു അമ്മയാണ്. മക്കള്‍ക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാന്‍ എന്റെ ഉള്ളില്‍ തന്നെ മനസമാധാനം വേണം.
സിനിമയില്‍ വന്ന കാലം മുതലേ ഒരു കമല്‍ഹാസന്‍ ആരാധികയാണ് ഞാന്‍. അത് ഞാന്‍ ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചു. അതെല്ലാം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ. 
എന്റെ ജീവിതയാത്രയിലെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ ഒപ്പമുണ്ടായിരുന്നു. അതിനാലാണ് ഈ നിര്‍ണായകതീരുമാനം നിങ്ങളെ കൂടി അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 29 വര്‍ഷത്തിനിടെ നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവുമെല്ലാം എനിക്കൊപ്പം ഉണ്ടായിരുന്നു. വേദന നിറഞ്ഞ പാതകളിലൂടെയുള്ള യാത്രയില്‍ ഇനിയും നിങ്ങള്‍ ഉണ്ടാകണം കൂടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (7 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (8 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (9 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (9 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (9 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (9 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (9 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (9 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (10 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (10 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (10 hours ago)

Malayali Vartha Recommends