കേന്ദ്രത്തില്‍ 90% ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗ്സഥരുടെ എണ്ണം പെരുകുന്നു. വിമാനത്താവങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിക്ക് ശക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. 90 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് സ്വര്‍ണ്ണക്കടത്ത് അധികവും നടക്കുന്നത്. കടത്തുകാരികള് സ്വര്‍ണം കൊണ്ടുവന്നത് ഗ്രീന്‍ ചാനലിലൂടെ പുറത്തിറങ്ങിയ ദിവസം തന്നെ അഴിമതിക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പാരിദോഷികങ്ങള്‍ ലഭിച്ചതിന്റെ തെളിവുകള്‍ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. നെടുമ്പാശ്ശേരി കളളക്കടത്തിന് സഹായിച്ച ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ കള്ളക്കടത്ത് നടത്തുന്നവര്‍ വിലപിടിപ്പുള്ള, ടി.വികള്‍ കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.ബി.ഐ യ്ക്ക് ലഭിച്ചു.
കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി. മാധവനിലേക്കാണ് സി.ബി.ഐ വിരല്ച്ചൂണ്ടുന്നതെങ്കിലും അദ്ദേഹത്തെ കൂടാതെ നിരവധി ഉദ്യോഗസ്ഥരും തട്ടിപ്പില്‍ പങ്കാളികളാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും പ്രലോഭനങ്ങളില്‍ വീഴ്ത്തി ഇവര്‍ വഴിതെറ്റിക്കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കള്ളക്കടത്തു കേസിലെ മുഖ്യപ്രതി ഫയാസുമായി ഇത്തരക്കാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന്റെ സൂചനയായി ടെലിഫോണ്‍ വിശദാംശങ്ങളും സി.ബി.ഐക്ക് ലഭിച്ചു.
അഴിമതിക്കാര്‍ കേന്ദ്ര സര്‍വ്വീസില്‍ പെരുകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉദ്യോഗസ്ഥരില്‍ സി.ബി.ഐയുടെ കണ്ണുകള്‍ കൂടുതല്‍ പതിയാനിടയുണ്ട്.
https://www.facebook.com/Malayalivartha