ദിലീപ് മനസ് തുറക്കുന്നു, ഞാന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരന് , ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളയാള് , മഞ്ജുവിന്റെ വരവ് പ്രതികരിക്കാനില്ല
മഞ്ജുവാര്യരുടെ മടങ്ങിവരവിനോട് പ്രതികരിക്കാനില്ലെന്ന് ദിലീപ്. വെള്ളിയാഴ്ച റിലീസായ നാടോടിമന്നന് വിജയിക്കുമെന്ന് തിയറ്ററുകളില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് സിനിമകളും ഹിറ്റായിരുന്നു. നാടോടിമന്നനും ഹിറ്റാകും എന്ന് അറിയിച്ചതില്‍ സന്തോഷം. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യതകള്‍ ആഘോഷിക്കാനാണിഷ്ടം. നിങ്ങളുടെ സ്വകാര്യത മറ്റുള്ള മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോഴേ ഇതേക്കുറിച്ച് മനസിലാകൂ. 2003ല്‍ എനിക്ക് 13 ഹിറ്റുകളുണ്ടായി. ശേഷം ഓരോ വര്‍ഷവും അനവധി വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. നിങ്ങള്‍ അതൊന്നും ഇപ്പോള്‍ പറയില്ല. കഴിഞ്ഞ നാലഞ്ച് സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ.
ശൃംഗാരവേലന് ഒരു മാസ് എന്റര്‍ടെയ്നറാണ്. അല്ലാതെ യാതൊരു അവകാശ വാദങ്ങളുമില്ല. ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ മനുഷ്യനും.
എന്റെ വേഷങ്ങള്‍ എക്കാലവും പ്രേക്ഷകര്‍ സ്വീകരിച്ചതുകൊണ്ടാണ് ഇത്രയും വളരുവാന്‍ സാധിച്ചത്. ഇപ്പോള്‍ ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളില്‍ അഭിനയിക്കുന്ന. അടുത്തത് റാഫിയുടെ സിനിമ. ഏഴുസുന്ദര രാത്രികളില്‍ എബി എന്ന പരസ്യ സംവിധായകന്റെ വേഷമാണ്. ലാലുവിന്റെ സിനിമയാകുമ്പോള്‍ ഒരു കുടുംബത്തിലെ പ്രൊജക്ട് പോലെയാണ്. സംവിധായകനും തിരക്കഥാകൃത്തുമുള്പ്പെടുന്ന ടെക്നീഷ്യന്‍സിന് പ്രാധാന്യമുള്ള ഒരു സിനിമയാണിത്.
ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളയാളാണ് ഞാന്‍. അത്തരത്തിലുള്ള പെരുമാറ്റം മറ്റുള്ളവരില്‍ നിന്ന് ഒരു പാടുണ്ടായിട്ടുണ്ട്. കുറച്ച് നല്ല സൗഹൃദങ്ങളും ഉണ്ട്. അതാണ് ആശ്വാസം. ഞാന്‍ ഒരു എന്റര്ടെയ്ന്മെന്റ് സിനിമ ചെയ്യുന്നയാളാണ്. ഏതു മാറ്റം വന്നാലും എനിക്ക് എന്റേതായ സിനിമകള്‍ ലഭിക്കുന്നു. അവയൊക്കെ ഹിറ്റുകളുമാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha