കല്ലേറ് : ഉന്നതര്‍ തെറിക്കും
കണ്ണൂര്‍ ജില്ലയില്‍ ഭരണതലത്തിലും പോലീസ് തലത്തിലും സമഗ്രമാറ്റങ്ങള്‍ ഉടന്‍ ഉണ്ടായേക്കും. മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കണ്ണൂര്‍ ജില്ലാകളക്ടറും പോലീസ് സൂപ്രണ്ടും മാറാനിടയുണ്ട്.
മിടുക്ക് കുറഞ്ഞാലും സര്‍ക്കാരിനോട് പ്രതിബദ്ധതയുളള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം. കണ്ണൂര്‍ പോലൊരു ഇടതുപക്ഷ ജില്ലയില്‍ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇടനല്കും.
കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ മഷിയിട്ട് നോക്കുകയാണ് ചീഫ്സെക്രട്ടറി.
സുരക്ഷാകാരണങ്ങളാല്‍ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടികള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ യാത്രാ വിശദാംശങ്ങള്‍ പോലീസ് തലത്തില്‍ തന്നെ ചോര്‍ന്നിട്ടുണ്ട്. വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ ഉപരോധിക്കാനും ശ്രമം നടന്നു. ഇത്തരത്തിലുളള സംഭവങ്ങള്‍ ജില്ലകളില്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പലതും പുറത്തുവന്നില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സെക്രട്ടറിയേറ്റിന്റെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചിരുന്നു.
https://www.facebook.com/Malayalivartha