പ്രമുഖ സിനിമ മാസികയില്‍ കവര്‍ ഫോട്ടോ അടിച്ചുവരാന്‍ യുവ നടന്‍ 1 ലക്ഷം രൂപ പൊട്ടിച്ചു

ഒരു പ്രമുഖ സിനിമ വീക്കിലിയില്‍ കവര്‍ഫോട്ടോ അടിച്ചുവരാന്‍ യുവ നടന്‍ 1 ലക്ഷം രൂപ പൊട്ടിച്ചു. നടന്റെ പുതിയ ചിത്രത്തിന്റെ പരസ്യത്തിന്റെ റേറ്റ് അടക്കമാണിത്. പടം എട്ട് നിലയില്‍ പൊട്ടിയെങ്കിലും തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ തിയറ്റര്‍ വാടകയ്‌ക്കെടുത്ത് ഇരുപത്തഞ്ച് ദിവസം പടം ഓടിച്ചു. അതും ദിവസം രണ്ട് ഷോ മാത്രം. എന്നിട്ട് സിനിമ കളിക്കാന്‍ തിയറ്റര്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് പത്രസമ്മേളനവും നടത്തി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫോട്ടോകള്‍ മാത്രം സ്ഥിരമായി കവര്‍ ചിത്രം അടിക്കുന്ന പ്രമുഖ സിനിമാ വീക്കിലിയിലാണ് കവര്‍ ചിത്രവും അഭിമുഖവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിസ്റ്റര്‍ ഹാന്‍സം എന്നാണ് മാസിക ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഷോക്ക് അടിപ്പിച്ചാല്‍ പോലും ഒരു ഭാവവ്യസ്യാസവും മുഖത്ത് വരാത്ത ഈ നടനെ കുറിച്ച് വിശാല അഭിമുഖം പ്രസിദ്ധീകരിച്ചത് സിനിമാ ലോകത്തെ ഞെട്ടിപ്പിച്ചു. 3 ജിയിലെ നായകന്മാരില്‍ ഒരാളാണ് ഈ യുവനടന്‍ . റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇയാളും മറ്റൊരാളും ചേര്‍ന്നാണ് പുതിയ ജനറേഷനില്‍പ്പെട്ട ചിത്രം നിര്‍മിച്ചത്. മുമ്പ് കുറേ സിനിമകളിലും പരസ്യചിത്രങ്ങളിലും നടന്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതേ തുടര്‍ന്നാണ് സ്വന്തമായി ചിത്രം നിര്‍മിച്ച് സ്റ്റാറാകാന്‍ ലക്ഷങ്ങള്‍ പൊടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























