Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഫോണിലൂടെ ഡോക്ടറോട് രോഗവിവരം പറയാം, ഇമെയിലിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഡോക്ടര്‍ മരുന്ന് കുറിപ്പടി നല്‍കും... ഇഹെല്‍ത്ത് പദ്ധതിയുമായി ആരോഗ്യവകുപ്പ്

13 NOVEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

ഡോക്ടറോട് ഫോണില്‍ രോഗവിവരം പറയാം. ഇമെയിലിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഡോക്ടര്‍ മരുന്ന് കുറിപ്പടി നല്‍കും... ഇഹെല്‍ത്ത് പദ്ധതിയുമായി ആരോഗ്യവകുപ്പ്. പദ്ധതി നിലവില്‍ വന്നാല്‍ ടെലികണ്‍സള്‍ട്ടേഷനും ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷനും എല്ലാ ആശുപത്രികളിലും വരും. മെഡിക്കല്‍ സ്‌റ്റോറില്‍നിന്നും ഫാര്‍മസികളില്‍ നിന്നും ആന്റിബയോട്ടിക് അടക്കമുള്ള മരുന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ക്ക് വാട്‌സ്ആപ് വഴിയോ ഇ മെയില്‍ വഴിയോ കുറിപ്പടി നല്‍കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കി. ഇത്തരം ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷനെ അംഗീകൃത കുറിപ്പടികളായി അംഗീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഡോക്ടര്‍ പറയുന്ന മരുന്നിന്റെ പേരുമായി കടകളില്‍ എത്തുന്നത് നിയന്ത്രിക്കാനാണ് ഇ പ്രിസ്‌ക്രിപ്ഷന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്.
ഇ മെയില്‍ വഴിയോ ടെലിഫോണിലൂടെയോ കുറിപ്പടി നല്‍കുന്ന ഡോക്ടര്‍മാര്‍ സ്വന്തം ഇമെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും സൂചിപ്പിച്ച് കടയുമായും ഫാര്‍മസിയുമായും കരാര്‍ ഉണ്ടാക്കണം. കരാറില്‍ പറയുന്ന ഇമെയില്‍ വിലാസത്തില്‍നിന്നോ ഫോണ്‍ നമ്പറില്‍നിന്നോ ആവശ്യപ്പെടുന്ന മരുന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗിക്ക് നല്‍കാം. കരാറുണ്ടാക്കാത്ത ഫാര്‍മസികളിലേക്ക് വാട്‌സ്ആപ് വഴിയേ കുറിപ്പടി നല്‍കാനാവൂ.

അതാകട്ടെ, രജിസ്റ്റര്‍ നമ്പറുള്ള ലെറ്റര്‍ പാഡില്‍ സ്വന്തം കൈപ്പടയില്‍ കുറിപ്പടി എഴുതി സ്‌കാന്‍ ചെയ്ത് രോഗിയുടെ വാട്‌സ്ആപ്പിലേക്ക് അയക്കണം. ഇതിനെ അംഗീകൃത കുറിപ്പടിയായി കണക്കാക്കാമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സര്‍ക്കാര്‍സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഇലക്ട്രോണിക് കുറിപ്പടി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, മനോരോഗചികിത്സയടക്കമുള്ളവക്ക് ഉപയോഗിക്കുന്ന ഷെഡ്യൂള്‍ എക്‌സ് വിഭാഗത്തില്‍പെട്ട മരുന്നുകള്‍ക്ക് ഈ സംവിധാനം ബാധകമല്ല. ഡ്രഗ്‌സ് കണ്‍ട്രോളറുടെ കൂടി നിര്‍ദേശം കണക്കിലെടുത്താണ് പുതിയ വ്യവസ്ഥ അംഗീകരിച്ചത്. വിദേശങ്ങളിലുള്ളപോലെ, രോഗിക്ക് ഫോണില്‍ ഡോക്ടറുമായി രോഗവിവരം സംസാരിക്കുകയും ചെയ്യാം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (13 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (18 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (23 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (28 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (32 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (34 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (39 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (45 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (59 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends