Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഭൂമിയിൽ മനുഷ്യന് വംശനാശ ഭീഷണി... ചിരിച്ചു തള്ളാൻ വരട്ടെ, സംഗതി സത്യമാണെന്നു ഒന്നാലോചിച്ചാൽ നമുക്കും മനസ്സിലാകും. മുൻപ് ഓരോവീട്ടിലും ആറോ ഏഴോ കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു ഒരു കുട്ടി മാത്രം എന്ന നിലയിൽ എത്തിക്കഴിഞ്ഞു.. ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും കാരണം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ എണ്ണവും കൂടിവരുന്നു .. ഇത് ഭാവിയിൽ “മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ” പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

27 FEBRUARY 2021 04:55 PM IST
മലയാളി വാര്‍ത്ത

ഭൂമിയിൽ മനുഷ്യന് വംശനാശ ഭീഷണി... ചിരിച്ചു തള്ളാൻ വരട്ടെ,, സംഗതി സത്യമാണെന്നാണ് പുതിയ പഠനറിപ്പോർട്ടുകൾ പറയുന്നത് . ഒന്നാലോചിച്ചാൽ നമുക്കും കാര്യം മനസ്സിലാകും. മുൻപ് ഓരോവീട്ടിലും ആറോ ഏഴോ കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു ഒരു കുട്ടി മാത്രം എന്ന നിലയിൽ എത്തിക്കഴിഞ്ഞു..

ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും കാരണം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ എണ്ണവും കൂടിവരുന്നുണ്ട് .. ഇത് ഭാവിയിൽ
“മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ” പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്.

ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ഫെർട്ടിലിറ്റി പ്രതിസന്ധി കാലാവസ്ഥാ പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താവുന്ന ആഗോള ഭീഷണിയാണെന്ന് ഷാന സ്വാൻ വ്യക്തമാക്കുന്നു.

നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് സ്വാൻ പുസ്തകത്തിൽ വിശദീകരിക്കുന്നത് . 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു

ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുന്നത് എങ്ങനെ എന്നും ഇത് സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ഓരോ വർഷവും കഴിയുമ്പോൾ പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു....ഏകദേശം രണ്ട് വര്‍ഷം മുന്‍പ് പുരുഷന്മാരുടെ ബീജങ്ങളുടെ അളവ് അതായത് 'ഫെര്‍ട്ടിലിറ്റി റേറ്റ്' എന്ന് പറയുന്നത് ഏകദേശം 84 ശതമാനമാണെങ്കില്‍ 2018 ആയപ്പോഴേക്കും ആരോഗ്യമുള്ള ബീജത്തിന്റെ അളവുള്ള പുരുഷന്മാരുടെ എണ്ണം എന്ന് പറയുന്നത് 79 ശതമാനമാണ്. അതായത്, 84 ല്‍ നിന്ന് 79 ശതമാനത്തിലേക്ക് ക്രമേണ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നത്.

അഞ്ച് വര്‍ഷം മുമ്പ് ഇത് 90 ശതമാനം ആയിരുന്നതാണ് ഇപ്പോള്‍ 79ലേക്ക് വന്നിരിക്കുന്നത്. സന്താനോൽപാദനത്തിന് യോഗ്യമായ ബീജങ്ങളുടെ അളവ് കുറഞ്ഞ് വരികയാണെന്ന് സാരം. ചിലര്‍ക്ക് ബീജത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടാകും പക്ഷേ, ജീവനുള്ളവയുടെ അളവ് എന്നത് വെറും 10 ശതമാനമോ 15 ശതമാനമോ ആകും. ഘടനയിൽ വ്യത്യാസമോ കേടുപാടുകളോ ഉള്ള ബീജമായിരിക്കും അവ.

പലരുടെ കേസിലും ജീവനില്ലാത്ത ബീജത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ 75 മുതല്‍ 80 ശതമാനം വരെ ഉള്ളതായി പോലും കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു വലിയ വ്യത്യാസം വരുന്നത് പലപ്പോഴും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഒരു പക്ഷേ വന്ധ്യത എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. വളരെ ഗൗരമായി തന്നെ കാണേണ്ട അവസ്ഥയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

മനുഷ്യന്റെ ലൈംഗികതയ്ക്കും പ്രത്യുത്പാദനത്തിനും മാറ്റം വരുത്തുകയും ഭീഷണിയാകുകയും ചെയ്യുന്ന ജീവിതശൈലി, രാസ വസ്തുക്കൾ എന്നിവയിലേക്കാണ് ഈ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. മനുഷ്യർ വംശനാശഭീഷണി നേരിടുന്ന ജീവികളായിത്തീരുമെന്നും ഇവർ വാദിക്കുന്നു. ഒരു ജീവിവർഗത്തെ വംശനാശ ഭീഷണിയിലാക്കുന്നതിനുള്ള അഞ്ച് മാനദണ്ഡങ്ങളിൽ മനുഷ്യരുടെ നിലവിലെ സ്ഥിതി അനുസരിച്ച് കുറഞ്ഞത് മൂന്ന് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നാണ് ഷാന -സ്വാൻ മുന്നറിയിപ്പ് നൽകുന്നത്.

1964 നും 2018 നും ഇടയിൽ ആഗോള ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 5 മുതൽ 6 പ്രസവങ്ങളിൽ നിന്ന് 2 അല്ലെങ്കിൽ 1 ആയി കുറഞ്ഞു. ഇപ്പോൾ ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് 2.1 ൽ താഴെയാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്, സൗന്ദര്യവർദ്ധക വസ്തുക്കൾ, കീടനാശിനികൾ എന്നിവയിൽ കാണപ്പെടുന്ന രാസവസ്തുക്കളാണ് ഇതിന് കാരണമെന്ന് സ്വാൻ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതിയിലെ രാസവസ്തുക്കളും ആധുനിക ലോകത്തിലെ അനാരോഗ്യകരമായ ജീവിതശൈലിയും ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുന്നതായും ഇത് വിവിധ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാക്കുന്നതായും സ്വാൻ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends