Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 3000 അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകി

14 OCTOBER 2019 05:35 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 3000 അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകിയിട്ടുണ്ട്

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദി അരാംകോയുടെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും അമേരിക്ക വിന്യസിക്കുന്നത്

കൂടുതല്‍ സൈന്യത്തെ സൗദിയില്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര്‍ അനുമതി നല്‍കി. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും സൗദി വൃത്തങ്ങള്‍ പ്രതികരിച്ചു.

200 സൈനികരെയും കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ സൗദിയില്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ അമേരിക്ക അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വന്‍തോതില്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത്

കഴിഞ്ഞ മാസം പതിനാലിന് കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യയും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്. സമീപ കാലത്ത് അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടും പല തവണ ആക്രമണങ്ങളുണ്ടായി.

ഈ ആക്രമണങ്ങൾക്കു പിന്നിലും ഇറാനും ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന മിലീഷ്യകളുമാണെന്നാണ് കരുതുന്നത്. ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇറാനെ ചെറുക്കുന്നതിനാണ് സൗദിയിൽ അമേരിക്ക കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നത് എന്നാണു പറയുന്നത്

മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ പൂർണ തകർച്ചക്കും എണ്ണ വില കുതിച്ചുയരുന്നതിനും ഇടയാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ അമേരിക്കൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നതാണ് .

ലോകത്തെ എണ്ണ വിതരണത്തിന്റെ 30 ശതമാനവും മേഖലയിൽ നിന്നാണ്. ആഗോള വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇതിലൂടെയാണ്. ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ നാലു ശതമാനവും മേഖലയുടെ വിഹിതമാണ്. അതുകൊണ്ടു തന്നെ ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാനാണ് ശ്രമമെന്നും കിരീടാവകാശി പറഞ്ഞു.

യുദ്ധത്തിനു പകരം ഇറാനെതിരെ സാമ്പത്തിക, നയതന്ത്ര ഉപരോധമേർപ്പെടുത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയിൽ കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നതിനുള്ള തീരുമാനത്തെ ബഹ്‌റൈൻ സഹർഷം സ്വാഗതം ചെയ്തിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (4 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (20 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (29 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (49 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (53 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (55 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

Malayali Vartha Recommends