Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മനിലയിൽ മാർച്ച് 16 മുതൽ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു... നിയമം ലംഘിക്കുന്നവരെ ഇടുങ്ങിയ നായക്കൂടുകളിൽ പൂട്ടിയിടുകയോ, നട്ടുച്ച സമയത്ത് കഠിനമായ ചൂടിൽ ഇരിക്കാൻ നിർബന്ധിക്കുകയോ ചെയ്യും ഇതിലും കൂടുതലാണ് ഇനി വരാൻ പോകുന്നത്... ലോക്ക്ഡൌൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തീർത്തും അപമാനകരവും, അധിക്ഷേപകരവുമായ ശിക്ഷകൾ നൽകി മനില!

29 MARCH 2020 12:01 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നടങ്കം വിറപ്പിക്കുകയാണ് കോവിഡ് 19. ലോകമാസകലം വൈറസ് ബാധ പടര്‍ന്ന് പിടിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതുവരെ ലോകത്ത് 30,851 പേരുടെ ജീവന്‍ കൊറോണയില്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുമില്ല. അതേസമയം കൊവിഡ് 19 -ന്റെ വ്യാപനം തടയാൻ സർക്കാർ നമ്മുടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. പല രാജ്യത്തും ഇതുപോലെ നിയന്ത്രണങ്ങളുണ്ട്. സർക്കാരുകൾ വളരെ കടുപ്പിച്ചുതന്നെയാണ് നിയമം ലംഘിക്കുന്നവരെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതും. നിർദേശനങ്ങൾ പാലിക്കാത്തവർക്ക് കടുത്ത ശിക്ഷകളാണ് ഓരോ രാജ്യത്തും നൽകുന്നത്.

ഫിലിപ്പീൻസും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സമാനമായ ഒരു സമീപനമാണ് കൈകൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് നിയന്ത്രിക്കാൻ ക്രൂരമായ തന്ത്രങ്ങൾ പയറ്റിയ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. ഇപ്പോൾ ലോക്ക്ഡൌൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തീർത്തും അപമാനകരവും, അധിക്ഷേപകരവുമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്.

നിയമം ലംഘിക്കുന്നവരെ ഇടുങ്ങിയ നായക്കൂടുകളിൽ പൂട്ടിയിടുകയോ, നട്ടുച്ച സമയത്ത് കഠിനമായ ചൂടിൽ ഇരിക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. ചൈനയിൽ, നിയമലംഘകരെ തൂണുകളിൽ കെട്ടിയിട്ടാണ് അടിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ, തെരുവിൽ പുഷ്-അപ്പുകൾ ചെയ്യാൻ നിർബന്ധിക്കുന്നതും, നിയമലംഘകരെ പൊലീസ് മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിച്ചിട്ടുണ്ട്. എന്നാൽ, ഫിലിപ്പീൻസിൽ നിയന്ത്രണങ്ങളുടെ പേരിൽ നിരവധി ക്രൂരതകളാണ് അരങ്ങേറുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ സംഘടനയിൽനിന്ന് ആഹ്വാനം ലഭിക്കുകയുണ്ടായി.

മനിലയിൽ നിന്ന് 55 മൈൽ തെക്ക് സാന്താക്രൂസ് നഗരത്തിൽ, ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ അഞ്ചുപേരുടെ ഒരു സംഘത്തെ ഇതുപോലെ പട്ടിക്കൂട്ടിൽ പൂട്ടിയിടുകയുണ്ടായി. അതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഉദ്യോഗസ്ഥനായ ഫ്രെഡറിക് അംബ്രോസിയോ ഗ്രൂപ്പിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്ട് ചെയർമാനായ അംബ്രോസിയോ അവരോട് നിയമം പാലിച്ചില്ലെങ്കിൽ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 30 മിനിറ്റ് കൂട്ടിൽ പൂട്ടിയിട്ടതായും പറയപ്പെടുന്നു. അതുപോലെ മനിലയുടെ വടക്ക് ഭാഗത്തുള്ള ബുലാക്കൻ പ്രവിശ്യയിൽ മറ്റൊരു കേസിൽ ലോക്ക്ഡൗൺ ചെക്ക് പോയിന്‍റില്‍ നിർത്താതെ പോയ ഒരു ബൈക്ക് യാത്രികനെ പൊലീസ് വെടിവച്ചു കൊന്നുവത്രെ. എന്നാൽ, വെടിവച്ച് കൊല്ലുന്നതിനുമുമ്പ് ഇയാളുമായി സംഘട്ടനം നടന്നുവെന്നും അയാൾ വെടിയുതിർത്തപ്പോൾ സ്വരക്ഷക്കായി വെടിവയ്ക്കുകയായിരുന്നുവെന്നും, സംഭവസ്ഥലത്ത് നിന്ന് പിസ്റ്റൾ കണ്ടെടുത്തുവെന്നുമായിരുന്നു സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം. 50 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രധാന ഫിലിപ്പൈൻ ദ്വീപായ ലുസോണും തലസ്ഥാനമായ മനിലയും മാർച്ച് 16 മുതൽ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയുണ്ടായി. നിയമങ്ങൾ ലംഘിച്ചതിന് നൂറുകണക്കിന് ആളുകളെയാണ് അവിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (26 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

Malayali Vartha Recommends