ബെയ്ജിങില്‍ രോഗത്തിന്റെ രണ്ടാം തരംഗമെന്ന് ആശങ്ക; നഗരം ദീര്‍ഘകാലം അടച്ചിടേണ്ടിവരും?

ചൈനയില്‍ രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്ക. ഞായറാഴ്ച പുതിയതായി 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ച് ചൈന വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ശ3മിച്ചുകൊണ്ടിരിക്കയാണ്. ഇതുവഴിയെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രാജ്യത്ത് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.
ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവര്‍ രോഗബാധയുടെ അപൂര്‍വ ക്ലസ്റ്റര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ആകെ 81,708 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,331 പേര്‍ ഇതുവരെ മരിച്ചു. ഹോങ്കോങ്ങില്‍ 890 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണവും. മക്കാവുവില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തയ്വാനില്‍ അഞ്ച് മരണവും 363 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha