നോക്കി നിൽകുമ്പോൾ ആളുകൾ മരിച്ച് വീഴുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ, ശവപ്പെട്ടികൾ കിട്ടാനില്ല ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരം

ഇക്വഡോറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വായാകിൽ ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണ് അതായത് നോക്കി നിൽകുമ്പോൾ ആളുകൾ മറിച്ച് വീഴുന്നു . ഗ്വായാകിലിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കിടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാഴ്ച ലോകത്തെ ഞെട്ടിച്ചിരുന്നു. 150 ഓളം മൃതദേഹങ്ങളാണ് പൊലീസ് തെരുവുകളിൽ നിന്നും വീടുകളിൽ നിന്നും കഴിഞ്ഞാഴ്ച കണ്ടെത്തിയത് മരിച്ചു വീഴുന്നവരെ സംസ്കരിക്കാനിടമോ, അവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറിയോ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവിടുള്ളവർ. ചുരുക്കി പറഞ്ഞാൽ കുതിച്ചുയരുന്ന മരണസംഖ്യയ്ക്ക് മുന്നിൽ പകച്ച് നീക്കുകയാണ് ഇവിടുത്തുകാർ
അവസാനമായി ശവപ്പെട്ടികളും കിട്ടാനില്ലാതായതോടെ കാർഡ്ബോർഡ് പെട്ടികളെ ആശ്രയിക്കുകയാണ് ഇവർ. പ്രാദേശിക നിർമാതാക്കൾ വികസിപ്പിച്ചെടുത്ത കാർഡ്ബോർഡ് പെട്ടികളാണ് മൃതദേഹങ്ങൾ സംസ്കരിക്കാനുപയോഗിക്കുന്നത്. ശവപ്പെട്ടികളുടെ നിർമാണത്തിനാവശ്യമായ തടിയോ മറ്റ് ലോഹങ്ങളോ കിട്ടാനില്ല.4000 കാർഡ്ബോർഡ് ബോക്സുകളാണ് നിലവിൽ ഗ്വായാകില്ലിലുള്ളത്. മൂന്ന് ദശലക്ഷത്തിലേറെ ജനങ്ങളാണ് ഗ്വായാകില്ലിൽ ജീവിക്കുന്നത്. ഇക്വഡോറിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് തുറമുഖ നഗരമായ ഗ്വായാകില്ലിൽ
ഗ്വായകില്ലിലെ യഥാർത്ഥ മരണനിരക്ക് അധികൃതർ മനഃപൂർവം മറച്ചു വയ്ക്കുന്നതായാണ് ആരോപണം. വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം പോലും ഇവിടെ ഇപ്പോൾ ലഭിക്കുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കിടത്തി ചികിത്സിക്കാനിടമില്ലാത്തതിനാൽ വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് പലരെയും ലഭിക്കുന്ന കണക്കനുസരിച്ച് . 3,747 കൊവിഡ് കേസുകളാണ് ഇക്വഡോറിൽ ഇതേ വരെ രേഖപ്പെടുത്തിയിരിക്കുന്നത്. 191 പേർ മരിച്ചു. ഇതിൽ ഭൂരിഭാഗം പേരും ഗ്വായാകില്ലിലും സമീപ പ്രവിശ്യയായ ഗ്വായാസിലുമുള്ളവരാണ്. രണ്ട് പ്രദേശങ്ങളിലുമായി മരണസംഖ്യ 3000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്.നഗരത്തിലെ ആശുപത്രികളും മോർച്ചറികളും നിറഞ്ഞതോടെ ശീതികരിച്ച കണ്ടെയ്നറുകളാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആശുപത്രികളുടെ മുന്നിലുള്ളത്. 40 അടി നീളമുള്ള മൂന്ന് വലിയ ശീതീകരിച്ച കണ്ടെയ്നറുകളാണ് സർക്കാർ ആശുപത്രികൾക്ക് മുന്നിലുള്ളത്. മൃതദേഹം സംസ്കരിക്കാൻ സ്ഥലം കിട്ടുന്നത് വരെ ഇവിടെ സൂക്ഷിക്കും. അതേ സമയം, വീടുകളിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ നീക്കം ചെയ്യാൻ മൂന്നും നാലും ദിവസങ്ങൾ വേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകളിൽ നിന്നും വളരെ കൂടുതലാണ് യഥാർത്ഥ മരണനിരക്കെന്ന് അധികൃതർ പറയുന്നു.
. ആശുപത്രികളിൽ ജനങ്ങളാൽ നിറഞ്ഞതിനാൽ പ്രതിരോധ മേഖല എന്ത് വേണമെന്ന് പകച്ചു നില്കക്കുകയാണ്.തെരുവുകളിലും വീടുകൾക്കുപുറത്തും പ്ലാസ്റ്റിക് ഷീറ്റുകളിലും മറ്റും മൃതദേഹങ്ങൾ പൊതിഞ്ഞുപേക്ഷിച്ചിരിക്കുന്ന ഭീകര കാഴ്ചയാണ് ഗ്വായകില്ലിലേത്. മോർച്ചറികളിൽ സൂക്ഷിക്കാൻ കഴിയാതെ വരുന്ന മൃതദേഹങ്ങൾ വീട്ടിൽ കൊണ്ടുപോകാൻ ചിലർ നിർബന്ധിതരാകുന്നുണ്ട്. ദിവസങ്ങളോളം വീട്ടിൽ സൂക്ഷിച്ച് ഒടുവിൽ മറ്റു വഴികളൊന്നമില്ലാതെ തെരുവിലുപേക്ഷിക്കേണ്ട ഗതിയിലാണ് ഇവർ. ഇക്വഡോറിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗ്വായകില്ലിൽ മാത്രം മരിച്ചവരുടെ എണ്ണം നോക്കിയാൽ ഏകദേശം 300 കവിയും. എന്നിട്ടും അധികൃതർ മരണസംഖ്യയെ നൂറിലൊതുക്കുന്നതെന്താണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ലാറ്റിനമേരിക്കയിൽ കൊവിഡ് ഏറ്റവുമധികം നാശം വിതച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇക്വഡോർ.
https://www.facebook.com/Malayalivartha