പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉപകരണങ്ങളില്ലാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച 50തിലധികം ഡോക്ടര്‍മാരെ ക്വറ്റയില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറിലധികംപേരാണ് സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. യങ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബലുചിസ്താന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തുടനീളം സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി രോഗികളെ ചികിത്സിക്കുന്നത്.
പ്രതിഷേധക്കാര്‍ ക്വറ്റയില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഇവരെ തടയുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. മാസ്‌കുകള്‍, ഗ്ലൗസുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട പ്രതിഷേധിച്ചത്. പരിപാടിയില്‍ പങ്കെടുത്ത 150ഓളം പേര്‍ അറസ്റ്റിലായി. പൊലീസും ഡോക്ടര്‍മാരും തമ്മില്‍ കയ്യാങ്കളിയും ഉണ്ടായി. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. ഡ്യൂട്ടിക്ക് ഹാജരാകാതെയാണ് യുവ ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കൊവിഡിനെ നിസാരമായാണ് പാക് അധികൃതര്‍ കണക്കാക്കുന്നത്. രാജ്യത്തെ ജനങ്ങളെ കൊവിഡിനെക്കുറിച്ച് ബോധവത്കരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും കൊവിഡിനെപ്പറ്റി യാതൊരുവിവരവുമില്ല. ഇത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയേക്കും. പാകിസ്താനില്‍ 4000ലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 200ഓളം പേര്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്നാണ്. ചികിത്സയിലായിരുന്ന 55 പേര്‍ മരിച്ചു.
അതിനിടെ, പാകിസ്താനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം രോഗബാധിതരെ പാക് അധീന കശ്മീരിലേക്ക് മാറ്റുന്നതായാണ് വിവരം. തദ്ദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പാക് സൈന്യത്തിന്റെ നീക്കം. പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്‍ട്ടിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് അടച്ചിട്ട വാഹനങ്ങളില്‍ രോഗബാധിതരെ എത്തിക്കുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള രോഗികളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. പാക് അധീന കശ്മീരിലെ മിര്‍പുര്‍ അടക്കമുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പാക് സൈന്യം കൊറോണ ഐസൊലേഷന്‍ സെന്റര്‍ തയ്യാറാക്കിയിട്ടുണ്ട്. പാകിസ്താന്‍ പട്ടാളമാണ് രോഗബാധിതരെ നിര്‍ബന്ധപൂര്‍വം മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികളില്‍നിന്ന് എതിര്‍പ്പ് ശക്തമാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ആരോഗ്യ രക്ഷാ സംവിധാനങ്ങളോ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെയോ ലഭ്യമല്ലാത്ത തങ്ങളുടെ പ്രദേശങ്ങളിലേക്ക് വലിയ തോതില്‍ പാകിസ്താനിലെ മറ്റ് പ്രദേശങ്ങളിലുള്ള കൊറോണ രോഗികളെ കൊണ്ടുവരുന്നതിനെ ഇവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.
https://www.facebook.com/Malayalivartha