Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബ്ലാക്ക് ഡെത്ത്; ചൈന ബ്യുബോണിക് പ്ലേഗ് ഭീതിയിൽ

07 AUGUST 2020 04:24 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ ബ്യുബോണിക് പ്ലേഗ് ഭീതി. ഇന്നര്‍ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടര്‍ന്ന് ഒരു മരണം. ഇതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂര്‍ണമായും അടച്ചു. ബോന്റോ പട്ടണത്തില്‍ ഞായറാഴ്ച മരിച്ചയാള്‍ക്ക് ബ്യുബോണിക് പ്ലേഗ് ബാധിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. എന്നാൽ ഇയാള്‍ക്ക് രോഗം എവിടെ നിന്നും ബാധിച്ചെന്ന കാര്യം വ്യക്തമല്ല.

രോഗവ്യാപനം തടയാനായി ഇയാള്‍ താമസിച്ചിരുന്ന ഇന്നര്‍ മംഗോളിയ പ്രദേശത്തെ സൂചി ഷിന്‍കുന്‍ ഗ്രാമം പൂര്‍ണമായും അധികൃതര്‍ അടച്ചു. ഇവിടുത്തെ എല്ലാ വീടുകളിലും ദിവസവും അണുനശീകരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളില്‍ ഗ്രാമത്തില്‍ ആര്‍ക്കും തന്നെ രോഗം കണ്ടെത്താനായില്ല.

മരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഒമ്ബത് പേരെ പ്രൈമറി കോണ്‍ടാക്ടായും 26 പേരെ സെക്കന്ററി കോണ്‍ടാക്ടായും തിരിച്ച്‌ ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിച്ച്‌ വരികയാണ്. ഇവരുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണ്. ഗ്രാമം സ്ഥിതി ചെയ്യുന്ന ഡമാവോ ബാനര്‍ ജില്ലയില്‍ ഈ വര്‍ഷം അവസാനം വരെ പ്ലേഗ് പടരാതിരിക്കാനുള്ള ലെവല്‍ 3 ജാഗ്രതാ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയല്‍ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍. എലി, അണ്ണാന്‍, മാര്‍മറ്റ് തുടങ്ങിയ കരണ്ടു തീനികളില്‍ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരില്‍ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ഈച്ചകള്‍ വഴിയും രോഗം പകരാന്‍ സാദ്ധ്യതയുണ്ട്.

മദ്ധ്യകാലഘട്ടത്തില്‍ ' ബ്ലാക്ക് ഡെത്ത് ' എന്നാണ് ബ്യുബോണിക് പ്ലേഗ് അറിയപ്പെട്ടിരുന്നത്. യൂറോപ്പില്‍ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്ലാക്ക് ഡെത്ത് കവര്‍ന്നത്. യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് കവർന്നിരുന്നു.

കഴിഞ്ഞ മാസം ചൈനയിലെ ഇന്നര്‍ മംഗോളിയ പ്രവിശ്യയില്‍ തന്നെ ബെയന്നൂര്‍ നഗരത്തിലും പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യത്തെ പ്ലേഗ് മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2019 വരെ 12 മരണങ്ങള്‍ ഉള്‍പ്പെടെ 31 ബ്യുബോണിക് പ്ലേഗ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (7 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (18 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (32 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (46 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (55 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends