Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്ത് യുഎസ്

15 AUGUST 2020 06:46 AM IST
മലയാളി വാര്‍ത്ത

വെനസ്വേലയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ കപ്പലുകള്‍ യുഎസ് ഭരണകൂടം പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വോള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോകയായിരുന്നു. ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുക്കുന്നത്.

യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വെനസ്വേലയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ച നാലു കപ്പലുകള്‍ പിടിച്ചെടുക്കണമെന്നു കാട്ടി കഴിഞ്ഞ മാസം കേസ് ഫയല്‍ ചെയ്തിരുന്നു. ഉപരോധം പ്രഖ്യാപിച്ചെങ്കിലും ആദ്യമായാണ് യുഎസ് ഇത്തരത്തില്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. ഈ നടപടിയോടെ യുഎസിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദമാണ് ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്.

യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത് ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങി മധ്യപൂര്‍വേഷ്യയിലെ ഇറാന്റെ സ്വാധീനം വരെയുള്ള കാരണങ്ങള്‍ നിരത്തിയാണ്. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയാണ് എന്ന നിലപാടാണ് ഇറാന്റേത്. ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തിന് എണ്ണ വിറ്റുവരവില്‍നിന്നുള്ള വരുമാനം ഇല്ലാതാക്കാനാണ് യുഎസിന്റെ നീക്കം.

അടുത്തിടെ പിടിച്ചെടുത്ത ലൂണ, പാന്‍ഡി, ബെറിങ്, ബെല്ല എന്നീ പേരുകളിലുള്ള കപ്പലുകള്‍ ഹൂസ്റ്റണിലേക്കാണ് കൊണ്ടുപോകുന്നത്. ഹൂസ്റ്റണില്‍ എത്തിക്കുമ്പോള്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് വിവരം. അതേസമയം, സൈനിക ബലം ഉപയോഗിക്കാതെയാണ് കപ്പലുകള്‍ പിടിച്ചെടുത്തതെന്നാണ് വിവരം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends