Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി

28 SEPTEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

കൊറോണയുടെ ഉത്ഭവത്തിന് പിന്നാലെയും, ഇന്ത്യ അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പിന്നാലെയും ചൈനയ്ക്ക് നല്ല സമയം അല്ല ഇപ്പോൾ. നിരവധി തിരിച്ചടികളാണ് ഈ സംഭവങ്ങൾക്ക് ശേഷം ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.. വാണിജ്യപരമായും ചൈനയുമായുള്ള ബന്ധത്തിൽ നിരവധി നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. പല നിയന്ത്രണങ്ങളും ജനിക്കുവാൻ തിരിച്ചടിയായിരുന്നു നൽകിയത്. ഇപ്പോഴിതാ അമേരിക്കയും അത്തരത്തിലൊരു തിരിച്ചടി നൽകിയിരിക്കുകയാണ്.

മറ്റൊരു പ്രമുഖ ചൈനീസ് കമ്പിനിക്കെതിരെ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക . സെമിക്കണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ (എസ്എംഐസി) എന്ന ചൈനീസ് കമ്പനിക്കെതിരെയാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാവിലേക്ക് ചില ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് യുഎസ് സ്ഥാപനങ്ങൾ ലൈസൻസിനായി ഇനി മുതൽ അപേക്ഷിക്കണം. ചൈനയുടെ ഈ കമ്പനിയുമായിട്ടുള്ള വ്യാപാര ബന്ധം അമേരിക്കയുടെ സൈന്യത്തിന് ഒരു അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ കമ്പനിക്കെതിരെ ഒരു ഉപരോധ നടപടി എടുത്ത കാര്യത്തെ കുറിച്ചു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ചൈനയുടെ സായുധ സേനയുമായി യാതൊരു ബന്ധവുമില്ലെന്നും ഷാങ്ഹായ് ആസ്ഥാനമായ കമ്പനി എസ്എംഐസി പറഞ്ഞു. എസ്എംഐസിക്കെതിരെ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിച്ചുയെന്നും അമേരിക്കയുടെ പ്രതിച്ഛായയെയും ബാധിച്ചുയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അമേരിക്കയുടെ ഈ തീരുമാനം വലിയൊരു തിരിച്ചടി തന്നെ നൽകിയിരിക്കുകയാണ് ചൈനയ്ക്ക്..
അതേ സമയം
ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് നേരെ ചൈനീസ് ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. 2012 മുതൽ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കർമാർ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2017ൽ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തിൽ കയറിപ്പറ്റാൻ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012ലെ ആക്രമണമായിരുന്നു വലിയത്. അന്ന് ഐഎസ്ആർഒയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കർമാർ ശ്രമിച്ചത്.
ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനുമപ്പുറമുള്ള പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ചൈനയ്ക്കുണ്ട്. ആന്റി സാറ്റലൈറ്റ് മിസൈലുകൾ, കോ- ഓർബിറ്റൽ സാറ്റലൈറ്റുകൾ,ജാമറുകൾ തുടങ്ങിയ സംവിധാനങ്ങൾ ചൈനയുടെ പക്കലുണ്ടെന്ന് ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. എന്നാൽ 2007ൽ തന്നെ ചൈന ഈ മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതിനായി ഉപഗ്രഹങ്ങളുമായുള്ള ആശയ വിനിമിയം തടസപ്പെടുത്തുന്ന റേഡിയോ ഫ്രീക്വൻസി ജാമറുകളുടെ മേഖലയിൽ ചൈന വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.ചൈനീസ് ആക്രമണങ്ങളാണെങ്കിലും ആരാണെന്നും എവിടെനിന്നുമാണ് ഇത് സംഭവിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചിട്ടിട്ടില്ല. ഹാക്കിങ് ശ്രമങ്ങളിൽ ഐഎസ്ആർഒയുടെ കംപ്യൂട്ടർ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. .
അമേരിക്കൻ എയർഫോഴ്സ് മേധാവി, അമേരിക്കൻ ബഹിരാകാശ ഓപ്പറേഷൻസിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്. അമേരിക്കൻ പ്രതിരോധ വകുപ്പിലും ഗവൺമെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (10 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (41 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

Malayali Vartha Recommends