Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

ഇന്ത്യയെ ലക്ഷ്യം വച്ച് താലിബാൻ... ആദ്യം യുദ്ധമുറ ആരംഭിച്ചു! 19,000 കോടിയുടെ വിനാശകാരി... അതീവ ജാ​ഗ്രതയിൽ രാജ്യം...

21 SEPTEMBER 2021 10:48 PM IST
മലയാളി വാര്‍ത്ത

താലിബാൻ അധികാരത്തിൽ എത്തിയ സമയം മുതൽ ഇന്ത്യ ജാ​ഗ്രതയോടെ തന്നെയാണ് രാജ്യത്തിന്റെ സുരക്ഷയ പറ്റി ചിന്തിച്ചു കൊണ്ടിരുന്നത്. ഏതു നിമിഷവും താലിബാന്റെ ആക്രമണം അത് പ്രത്യക്ഷമായാലും പരോക്ഷമായാലും സംഭവിക്കാനിടയുണ്ട് എന്ന് തന്നെയാണ് നീരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഭയന്നത് പോലെ തന്നെ സംഭവിച്ചു എന്നു വേണം പറയാൻ. കാരണം ഒരു രാജ്യത്തിന്റെ യുവത്വത്തേയും അവരുടെ പ്രസരിപ്പും നശിപ്പിക്കാൻ ശേഷിയുള്ള അതിഭാകരമായ ഒരു ആയുധമാണ് ലഹരി വസ്തുക്കൾ.

അതുപയോ​ഗിച്ച് തന്നെയാണ് ഏതൊരു രാജ്യത്തേയും ഇഞ്ചിഞ്ചായി നശിപ്പാൻ അനായാസം സാധിക്കും. താലിബാൻ ഇത്തരത്തിൽ ഒരു ശക്തിയായി അഫ്​ഗാനിൽ വളർന്നു വന്നതും ഇത്തരം വിഷപദാർഥങ്ങളുടെ കച്ചവടം നടത്തിയാണ്. ഇതൊക്കെ അറിവുള്ളത് കൊണ്ടുതന്നെയാണ് അവരുടെ നീക്കളെ സംശയത്തോടെ രാജ്യം വീക്ഷിച്ചതും. എന്നാൽ അത്തരത്തിൽ ഒരു നീക്കം താലിബാൻ നടത്തുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും വലിയതോതില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. അതിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്ന് 21, 000 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. വിജയവാഡയിലെ ഒരു പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടില്‍ നിന്നാണ് ഇത്രയും വലിയ ലഹരി വേട്ട നടന്നത് എന്നതാണ് ആശ്ചര്യകരമായ കാര്യം.

ഇവ ഉയർന്ന നിലവാരമുള്ള ഹെറോയിൻ ആണെന്നും കേന്ദ്ര ലബോറട്ടറിയിൽ പരിശോധിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്ത്യയിൽ വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐഎസിനും താലിബാനും ഭീകര പ്രവർത്തനങ്ങൾക്കു വേണ്ടി പണം കണ്ടെത്താനുള്ള മാർഗമായാണ് ലഹരി എത്തിച്ചതെന്നാണ് സംശയം. അഫ്ഗാനിൽ മുൻ സർക്കാർ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്.

ഇതിലും താലിബാന്റെ കരങ്ങൾ പതിഞ്ഞിട്ടുണ്ട് എന്നത് ഉറപ്പാണ്. രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായി ഏകദേശം 20,900 കോടി വില വരുന്ന സ്‌റ്റോക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുക്കുകയായിരുന്നു.

വിജയവാഡയില്‍ നിന്ന് പിടിച്ചെടുത്ത ലഹരി മരുന്ന് ടാല്‍കം പൗഡറാണെന്ന പേരില്‍ അഷി ട്രേഡിങ് കമ്പനിയുടെ പേരിലാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെ വിലാസം തേടി പോയപ്പോഴാണ് സത്യനാരായണപുരത്തുള്ള തെരുവിലെ മൂലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞ നിറത്തോട് കൂടിയുള്ള വീട് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ഗോവിന്ദരാജു ദുര്‍ഗ പൂര്‍ണ വൈശാലി എന്നു പേരുള്ള ചെന്നൈ സ്വദേശിനിയുടെ പേരിലാണ് ട്രേഡിങ് കമ്പനിക്കായി സ്ഥലം വാടകക്ക് എടുത്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെടാന്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പര്‍ വൈശാലിയുടെ ഭര്‍ത്താവിന്റേതാണെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ പറയുന്നുണ്ട്. ആന്ധ്രയിലെ കാക്കിനട സ്വദേശിയായ ഇയാളുടെ പേര് മച്ചവരം സുധാകറെന്നാണ് എന്നും പറയുന്നുണ്ട്.

2020 ഓഗസ്റ്റ് 18നാണ് കമ്പനിയുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടന്നിരിക്കുന്നത്. വൈശാലിയുടെ പേരില്‍ തന്നെയാണ് കമ്പനിയുടെ ഇറക്കുമതി-കയറ്റുമതി ലൈസന്‍സും (ഐഇസി കോഡ്) ഉള്ളത്. ചെന്നൈ സിറ്റിയിലെ തന്നെ കൊളപാകം പ്രദേശത്ത് കഴിഞ്ഞ 8 വര്‍ഷമായി ദമ്പതികള്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു.

വൈശാലിയെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തെന്നും മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വൈശാലിയുടെ ഭര്‍ത്താവ് സുധാകര്‍ ഒളിവിലാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതെസമയം, പിടിച്ചെടുത്ത ഹെറോയിന്‍ ഡല്‍ഹിയിലേക്കായിരുന്നു പോകേണ്ടതെന്ന് വിജയവാഡ പൊലീസ് കമ്മീഷണറായ ബി. ശ്രീനിവാസുലു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ടാല്‍കം പൗഡറാണെന്ന പേരില്‍ ഹെറോയിന്‍ കടത്താനായിരുന്നു പദ്ധതി. ഇത് വിജയവാഡയിലേക്കല്ല. മറിച്ച് ഡല്‍ഹിയില്‍ എത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഇതുവരെയായി ഇറക്കുമതി കമ്പനിയുടെ വിലാസമല്ലാതെ വിജയവാഡയുമായി യാതൊരു തരത്തിലുമുള്ള ബന്ധങ്ങളുമില്ല. അന്വേഷണത്തില്‍ അത് വ്യക്തമായ കാര്യമാണ്. കേസ് അന്വേഷണം ഡിആര്‍ഐയുമായി ഏകോപിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ട്,' എന്നാണ് അദ്ദേഹം പറഞ്ഞത്.

അനധികൃതമായി കള്ളക്കടത്ത് നടത്താന്‍ ഇറക്കുമതി, കയറ്റുമതി ലൈസന്‍സ് ലഭിക്കാനായി അഷി ട്രേഡിങ് ഒരു ഷെല്‍ കമ്പനിയായി അവര്‍ ഉപയോഗിച്ചുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്ഥാപനത്തിന്റെ പേരും ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പറും എഫോര്‍ ഷീറ്റില്‍ എഴുതി വീടിന്റെ ചുമരലില്‍ പതിപ്പിച്ചിരുന്നു. അതല്ലാതെ അങ്ങനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കാന്‍ മറ്റൊരു തെളിവും അവിടെ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

നിരവധി മാസങ്ങളായി ഈ സ്ഥലം അടച്ചുപൂട്ടി കിടക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ അതിന് മുമ്പ് ചരക്കുകള്‍ വരുന്നതും പോകുന്നതും കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 'അരി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ ഭക്ഷ്യവസ്തുക്കളാണ് കമ്പനി കൈകാര്യം ചെയ്യുന്നതെന്ന് ഒരിക്കല്‍ സ്ഥലത്തെ കാവല്‍ക്കാരന്‍ പറഞ്ഞിരുന്നു. പക്ഷേ സ്ഥലം വളരെ കാലമായി അടഞ്ഞു കിടക്കുകയായിരുന്നു.

അറസ്റ്റിലായ രണ്ടു അഫ്ഗാൻ പൗരന്മാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പരോക്ഷമായി ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം. ഹെറോയിന്റെ മൂല്യം 3500 കോടി രൂപയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 6 ദിവസത്തെ അന്വേഷണത്തിന് ശേഷം പിടികൂടിയത് 21,000 കോടിയിലധികം രൂപ വിലവരുന്ന ഹെറോയിനാണെന്ന് വ്യക്തമായി.

ലോകത്ത് 80 ശതമാനം ഹെറോയിനും എത്തുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ്. 25 വർഷം മുൻപ് താലിബാൻ അഫ്ഗാനിൽ ഭരണത്തിലെത്തിയപ്പോഴുള‌ളതുപോലെ ഇപ്പോഴും ഹെറോയിൻ ഉൽപാദനവും വിപണനവും വലിയ തോതിൽ വർദ്ധിച്ചു. ഏറ്റവുമധികം ഹെറോയിൻ ഉൽപാദിപ്പിക്കുന്ന രാജ്യം ഇപ്പോൾ അഫ്ഗാനാണ്.

ജൂലായ് മാസത്തിൽ നവി മുംബയിൽ നിന്നും 300 കിലോയോളം ഹെറോയിൻ പിടികൂടിയിരുന്നു. ഇറാനിലെ തുറമുഖത്തിൽ നിന്നായിരുന്നു ഇവയും കയറ്റിയയച്ചിരുന്നത്. താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്തതോടെ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (8 minutes ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (13 minutes ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (15 minutes ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (22 minutes ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (28 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (36 minutes ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (50 minutes ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (2 hours ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (2 hours ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends