ഡാന്‍സ് ഫ്ലോറില്‍ കാല് വഴുതി വീണ് കൈമുട്ട് ഒടിഞ്ഞ് വധു... വിവാഹ വേദി ഒരുക്കിയ കമ്പനിക്കെതിരെ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധു
വിവാഹ വേദിക്കെതിരെ 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് യുകെയിലെ ഒരു വധു. ഡാന്‍സ് ഫ്ലോറില്‍ കാല് വഴുതി വീണ് കൈമുട്ട് ഒടിഞ്ഞതിനെ തുടര്‍ന്ന് വധു കാര ഡോണോവന്‍ കമ്ബനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. അതിഥികളായെത്തിയവര്‍ എല്ഇഡിലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോറില്‍ പാനീയങ്ങള്‍ കഴിക്കുന്നത് തടയാന്‍ വിവാഹവേദിയില്‍ ജീവനക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡൊനോവന്‍ ചൂണ്ടിക്കാട്ടി. വിവാഹവേദിയിലെ എല്ഇഡിലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോര്‍ നിര്‍മ്മാതാക്കള്‍ ഈ കാര്യം ശുപാര്‍ശ ചെയ്തിരുന്നു. ഫ്ലോറില്‍ ആളുകള്‍ മദ്യം ചൊരിഞ്ഞപ്പോള്‍, കമ്ബനി ജീവനക്കാര്‍ അത് തുടച്ചു മാറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. സംഭവം നടന്നത് 2018 സെപ്റ്റംബറിലാണ്. വീഴ്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. എന്നാല്‍, രണ്ടു കുട്ടികളുടെ അമ്മയായ ഡൊനോവന്‍ ഇപ്പോഴും വേദന സഹിക്കേണ്ട അവസ്ഥയിലാണ്. പതിനാറാം നൂറ്റാണ്ടിലെ ട്യൂഡര്‍ മാനര്‍ ഹൗസ് നടത്തുന്ന കണ്ട്രി ഹൗസ് വെഡ്ഡിംഗ്സ് ലിമിറ്റഡിനെതിരെ യുവതികേസ് കൊടുത്തത്. ഈ കമ്ബനി ഒരിക്കല്‍ യുകെയിലെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിഥികള്‍ നൃത്തവേദിയിലേക്ക് പോയി ഡ്രിങ്ക്സ് ഉള്ള ഗ്ലാസുകള്‍ പിടിച്ച് നൃത്തം ചെയ്തപ്പോള്‍ അതില്‍ നിന്നും പാനീയം നിലത്തുവീണു എന്നാണ് ഡൊനോവന്റെ അഡ്വക്കേറ്റ് ഫിലിപ്പ് ഗോഡ്ഡാര്‍ഡ് പറയുന്നത്. പരിക്കിനു ശേഷം ഡ്രൈവ് ചെയ്യാനോ എഴുതാനോ ഏതെങ്കിലും രണ്ട് കൈപ്പിടിയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ യുവതിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha