Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

2024ഓടെ പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് സ്വന്തം... PoK ഇനി ഇന്ത്യ പിടിച്ചടക്കും! ഉ​ഗ്രൻ പദ്ധതി അണിയറയിൽ... വെടിപൊ‌ട്ടിച്ച് കേന്ദ്രമന്ത്രിമാർ

06 APRIL 2022 09:19 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .

യുഎന്നിൽ കശ്മീർ വിഷയം ഉന്നയിച്ച് വിമർശിക്കാൻ മുൻപ് ശ്രമിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ എത്തിയ വാർത്ത നമ്മൾ മറന്ന് കാണില്ല. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ മുൻപ് ആഞ്ഞടിച്ചിട്ടുണ്ടായിരുന്നു.

 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലേക്കും മറ്റ് നിരവധി സായുധ ഏറ്റുമുട്ടലുകൾക്കും പിന്നിലുള്ള പ്രധാന കാരണം കാശ്മീർ പ്രശ്നമായിരുന്നു. അതുകൊണ്ട് എന്നും ഇന്ത്യയുടെ നെഞ്ചിൽ നീറിപ്പുകയുന്ന ഒരു വിഷമമായി കശ്മീർ മാറിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ ഇന്ത്യയുടെ മുൻ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സ്വപ്നം സത്യമാകാന്‍ പോവുക ആണോ എന്ന സംശയങ്ങളാണ് ഇപ്പോൾ പല മാധ്യമങ്ങളും പങ്കുവയ്ക്കുന്നത്. POK പാക് അധീന കശ്മീര്‍ അധികം വൈകാതെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നു എന്ന സൂചന തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്.

മറ്റാരുമല്ല നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ പങ്കു വയ്ക്കുന്ന ഒരു ശുഭപ്രതീക്ഷയാണ് ഇത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തില്‍ ഉള്ള പാക് അധീന കശ്മീര്‍ 2024ഓടെ ഇന്ത്യയുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുക ആണ് കേന്ദ്ര മന്ത്രിമാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ (PoK) ഇന്ത്യൻ പ്രദേശവുമായി വീണ്ടും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ബിജെപി സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് അറിയിച്ചു.

ജമ്മു കശ്മീരിലെ കത്വയിൽ മഹാരാജ ഗുലാബ് സിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നുവച്ചാൽ വരുന്ന 2 വര്‍ഷത്തിനുള്ളിൽ വലിയ ഒരു മാസ്റ്റര്‍ പ്ലാന്‍ ഇന്ത്യയുടെ പക്കലുണ്ട് എന്നര്‍ത്ഥം. "1994 ൽ, പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് ഒരു പ്രമേയം പാസാക്കിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരേയൊരു തർക്കം PoK ആണെന്നാണ്." പാകിസ്ഥാൻറെ അനധികൃത അധിനിവേശത്തിന് കീഴിൽ ഇപ്പോഴും തുടരുന്ന ജമ്മു കശ്മീരിന്റെ ഭാഗം ഇന്ത്യൻ പ്രദേശവുമായി വീണ്ടും സംയോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, സിംഗ് ഊന്നിപ്പറഞ്ഞു.

ഇതിനു മുൻപ് പാക് അധിന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ഒരിക്കല്‍ ഈ ഭാഗം ഇന്ത്യയുടേതായി മാറുമെന്നും വി കെ സിങ് രണ്ട് വർഷങ്ങൾക്ക് മുന്നേ പറഞ്ഞുിട്ടുണ്ടായിരുന്നു. പാകിസ്ഥാനിലെ ഭരണകര്‍ത്താക്കള്‍ക്ക് അവരുടെ രാജ്യത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്നും അവിടെ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സൈന്യമാണ് തീരുമാനിക്കുന്നതെന്നും അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അന്നു മുതൽ തന്നെ ആ ദൗത്യം വളരെ രഹസ്യമായി നടപ്പിലാക്കി വരികയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അത് മാത്രമല്ല ചില സുപ്രധാന കാര്യങ്ങളും ഇതിന് പിന്നില്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാശ്മീര്‍ സംഘര്‍ഷം എന്നത് കാശ്മീര്‍ മേഖലയെ സംബന്ധിച്ചുള്ള ഒരു ടെറിട്ടോറിയല്‍ കോണ്‍ഫ്ളിക്റ്റാകാമെന്ന് പറയാം.. പ്രധാനമായും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണ് ഇത് എങ്കിലും ചൈന ഇതില്‍ ഒരു നിർണായകമായ റോളിൽ എത്തുന്നുണ്ട്. കാരണം മറുഭാ​ഗത്ത് അരുണാചലിൽ ചൈനീസ് കടന്നു കയറ്റം ശക്തി പ്രാപിക്കുന്നുണ്ട്.

1947ല്‍ ഇന്ത്യയുടെ വിഭജനത്തിന് ശേഷം, മുന്‍ നാട്ടു രാജ്യമായ ജമ്മു കാശ്മീരിന്റെ മുഴുവന്‍ അവകാശങ്ങളും ഇന്ത്യയും പാകിസ്ഥാനും അവകാശപ്പെട്ടതോടെ ആണ് സംഘര്‍ഷം ആരംഭിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലേക്കും മറ്റ് നിരവധി സായുധ ഏറ്റുമുട്ടലുകളിലേക്കും ഈ കശ്മീര്‍ തര്‍ക്കം കാരണമായി.

ജമ്മു, കാശ്മീര്‍ താഴ്വര, ലഡാക്കിന്റെ ഭൂരിഭാഗവും, സിയാച്ചിന്‍ ഹിമാനിയും, ജനസംഖ്യയുടെ 70% ഉം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഏകദേശം 55% ഭൂ പ്രദേശവും ഇന്ത്യ നിയന്ത്രിക്കുന്നു, ആസാദ് കശ്മീരും ഗില്‍ജിത്ബാള്‍ട്ടിസ്ഥാനും ഉള്‍പ്പെടുന്ന ഭൂ പ്രദേശത്തിന്റെ ഏകദേശം 30% പാകിസ്ഥാന്‍ നിയന്ത്രിക്കുന്നു.. അക്സായ് ചിന്‍ പ്രദേശം, ജനവാസം ഇല്ലാത്ത ട്രാന്‍സ് കാരാക്കോറം, ഡെം ചോക്ക് സെക്ടറിന്റെ ഭാഗവും ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന്റെ ശേഷിക്കുന്ന 15% ചൈനയുടെ നിയന്ത്രണത്തിലും ആണ്.

പാകിസ്ഥാൻ സ്വന്തമാക്കിയ കാശ്മീർ തിരിച്ചു പിടിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുമോ എന്ന സംവാദം വീണ്ടും ശക്തമാവുകയാണ്. പാക് അധീന കശ്മീർ 2024ഓടെ ഇന്ത്യയുടെ ഭാഗമാകും എന്ന വെളിപ്പെടുത്തലുകളാണ് ഇതിന് ശക്തി പകരുന്നത്.

അതുകൂടാതെ ഇതിന് ആക്കം കൂട്ടുന്നതും കശ്മീരിൽ സമാധാനം പുലരുന്നതിനും അവശ്യമായ ചില നീക്കങ്ങൾ അല്ലാതെയും നടത്തുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കശ്‌മീരിൽ സിആർപിഎഫിനെ ആവശ്യമായ സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. നരേന്ദ്രേമോദി ഭരണത്തിൽ ആഭ്യന്തര സുരക്ഷാ ഭീക്ഷണി കുറഞ്ഞെന്നും മാവോയിസ്റ്റ് ബാധിത മേഖലകളിലും വടക്ക് കിഴക്കൻ മേഖലകളിലും കശ്മീരിലും സിആർപിഎഫിനെ വിന്യസിക്കുന്നത് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും അമിത്‌ ഷാ പറഞ്ഞിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുന്നേ ആണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ പ്രദേശങ്ങളിൽ മികച്ച പ്രവർത്തനമാണ് സിആർപിഎഫ് നടത്തുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്‌മീരിൽ സുരക്ഷയ്ക്ക് സിആര്‍പിഎഫ് വലിയ പങ്കാണ് വഹിക്കുന്നത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്. 

സിആര്‍പിഎഫിന് പുറമെ ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും കശ്‌മീരിൽ തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം ഇതിനകം തന്നെ വളരെ മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (1 hour ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (1 hour ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (1 hour ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (2 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (2 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (2 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (4 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (4 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (5 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (6 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (7 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (7 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (8 hours ago)

Malayali Vartha Recommends