അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് രണ്ടാമത് വിവാഹിതനായ വിവരം ആദ്യ ഭാര്യ അറിഞ്ഞു, വിവാഹം ബന്ധം വേര്‍പ്പെടുത്താൻ വിസമ്മതിച്ച യുവാവിനെ വീട്ടുകാരുടെ സഹായത്തോടെ അഞ്ചാം നിലയിൽ നിന്ന് ആദ്യ ഭാര്യ എറിഞ്ഞ് കൊലപ്പെടുത്തി
രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ അഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് ആദ്യ ഭാര്യ കൊലപ്പെടുത്തി. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്റെ കണ്മുമ്പിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ യുവാവ് രണ്ടാമത് വിവാഹം കഴിച്ചത് മുന്‍ ഭാര്യ അറിയുകയും ഇതിനെ എതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് തന്റെ പിതാവിനെയും സഹോദരന്മാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി.
ഇവര്‍ യുവാവിനോട് വിവാഹം ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് യുവാവിനെ താഴേക്ക് എറിയുകയുമായിരുന്നു.
https://www.facebook.com/Malayalivartha