ഡല്‍ഹിയിൽ പുതിയ മാറ്റം, ഇന്ധനം ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 25 മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഡല്‍ഹിയിൽ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. സെപ്റ്റംബര്‍ 29ന് ചേര്‍ന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഡല്‍ഹിയില്‍ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍. അത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാല്‍ വാഹനത്തിന് പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ച’തായി ഗോപാല്‍ റായ് പറഞ്ഞു.
https://www.facebook.com/Malayalivartha