ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഇന്ന്....
ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഇന്ന്. ആദ്യഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കില്‍ കൂടുതല്‍ വോട്ട് നേടുന്ന രണ്ടുപേര്‍ മാത്രം സ്ഥാനാര്‍ഥികളായി ഒക്ടോബര്‍ 30ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
നിലവിലെ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയും മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമാണ് പ്രധാന എതിരാളികള്‍. 76കാരനായ ലുല 2003 മുതല്‍ 2006 വരെയും 2007 മുതല്‍ 2011 വരെയും പ്രസിഡന്റായിരുന്നു
.
തീവ്ര വലതുപക്ഷക്കാരനായ ജൈര്‍ ബൊല്‍സൊനാരോയേക്കാള്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിലാണ് ഇടതു നേതാവ് ലുല ഡ സില്‍വ. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി 15.64 കോടിയിലേറെ വോട്ടര്‍മാരാണുള്ളത്.
"
https://www.facebook.com/Malayalivartha