പച്ചക്കറി വാങ്ങി വരാൻ ഭാര്യ പറഞ്ഞു.. തിരിച്ചുവന്നത് ഒന്നരക്കോടിരൂപയുടെ ലോട്ടറിയുമായി...ഞെട്ടി വിറച്ച് ഭാര്യ.. സംഭവത്തിൽ കട്ട ട്വിസ്റ്റ്... ജാക്ക്‌പോട്ട് അടിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പ്രെസ്റ്റണ്‍ പറയുന്നു...

പതിവുപോലെ ഓഫീസ് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രെസ്റ്റണ് ഭാര്യയുടെ ഒരു സന്ദേശം വന്നത്. വരുമ്പോള്‍ പലചരക്കുകടയില്‍നിന്ന് കുറച്ചുസാധനങ്ങള്‍ വാങ്ങിവരണമെന്നായിരുന്നു ഭാര്യ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന്, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി, പ്രെസ്റ്റണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മയേറിന്റെ ഒരു കടയില്‍ കയറി. അവിടെനിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് പ്രെസ്റ്റണ് ജാക്ക് പോട്ട് അടിച്ചത്. സെപ്റ്റംബര്‍ 29-നായിരുന്നു നറുക്കെടുപ്പ്.190,736 ഡോളര്‍ അഥവാ ഒന്നരക്കോടിരൂപ (1,54,82,956) യുടെ ലോട്ടറിയാണ് പ്രെസ്റ്റണ് അടിച്ചത്.
ജാക്ക്‌പോട്ട് അടിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പ്രെസ്റ്റണ്‍ പറയുന്നത് ഇങ്ങനെ: പിറ്റേദിവസം അടുക്കളയില്‍ നില്‍ക്കുകയായിരുന്നു. ലോട്ടറിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് സ്‌കാന്‍ ചെയ്തുനോക്കി. ഞാനാണ് വിജയി എന്ന് കണ്ടു. വിജയിക്കുമെന്ന് കരുതിയിരുന്നേയില്ല, പ്രെസ്റ്റണ്‍ പറയുന്നു. സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മറ്റൊരു ഭാഗം കുടുംബവുമായി പങ്കുവെക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























