മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തി... ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായും വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തി. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായും വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തും.
നോര്‍വേയില്‍ നിന്ന് യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് സംഘം പോവുക. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനം ലക്ഷ്യമിട്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോര്വെയിലെത്തി്. ഇന്ത്യന്‍ സ്ഥാനപതി ഡോ. ബാലഭാസ്കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.55 ന് കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്.നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.
രണ്ട് ദിവസം മുന്‍പ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് യാത്ര നീട്ടി വയ്ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha