ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍...
ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക റസിഡന്റ് വൈസ്-ചെയര്മാന് പി.ശ്രീരാമകൃഷ്ണന് , ഹരികൃഷ്ണന് നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവര്‍ ലണ്ടനില്‍ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനില്‍ നടക്കും
പ്രതിനിധി സമ്മേളനത്തില്‍ പ്രവാസി മലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളില്‍ നോര്‍ക്ക പ്രതിനിധികള്‍ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും .
പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുടെ സംവദിക്കുവാനും മുഖ്യന്ത്രിയും , മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ ശനിയാഴ്ച ലണ്ടനില്‍ എത്തും.
"
https://www.facebook.com/Malayalivartha